യുവാക്കൾക്കിടയിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടികളുമായി പൊന്നാനി ഒർഗനൈസേഷൻ ഓഫ് സലാല. യുവജന വിഭാഗമാണ് ക്യാമ്പയിന് നേത്യത്വം നൽകുക. കൺവീനർ ജനീഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പോസ് സെക്രട്ടറി ഗഫൂർ താഴത്ത് ഉദ്ഘാടനം ചെയ്തു.
പുതുതലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ തകർക്കുന്നതാണെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ക്യാമ്പയിനിന്റെ ഭാഗമായി കുടുംബ യോഗങ്ങൾ സംഘടിപ്പിക്കും. നിയാസ് കമൂനാ, താഹിർ, ആദിൽ എന്നിവർ പരിപാടിയിൽ സംസാരിച്ചു.