സംസ്ഥാനത്തിന്റെ വികസനക്കുതിപ്പില്‍ പൊന്‍തൂവലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ വാണിജ്യ കപ്പല്‍ എത്തുന്നു. ഗുജറാത്തിലെ മുദ്ര തുറമുഖത്ത് നിന്നും ഈ മാസം 12 ന് എത്തുന്ന കപ്പലിന് വമ്പന്‍ സ്വീകരണം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. സംസ്ഥാനം കാത്തിരുന്ന മെഗാ പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ വാണിജ്യ കപ്പല്‍ എത്തുന്നതോടെ പതിറ്റാണ്ടുകളായി കാത്തിരുന്ന ഒരു സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ട്രെയില്‍ റണ്ണിന്റെ ഭാഗമായാണ് ആദ്യ വാണിജ്യ കപ്പല്‍ അദാനിയുടെ തന്നെ മുദ്ര തുറമുഖത്തു നിന്നും എത്തുന്നത്. കഴിഞ്ഞ മാസം കസ്റ്റംസ് അനുമതി ലഭിച്ചതോടെയാണ് ട്രെയല്‍ റണ്ണിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന കസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 7എ അംഗീകാരമാണു തുഖറമുഖത്തിന് ലഭിച്ചത്. ഇതിനു പുറമെ ലൊക്കേഷന്‍ കോഡും വിഴിഞ്ഞത്തിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. IN NYY- 1 എന്ന കോഡാണ് വിഴിഞ്ഞത്തിന് ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വന്‍ സ്വീകരണച്ചടങ്ങാണ് സര്‍ക്കാര്‍ നടത്താന്‍ പദ്ധതിയിടുന്നതെന്ന് തുറമുഖ എംഡി ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സ്വാഗതസംഘ രൂപീകരണത്തിനായി തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ നാളെ യോഗം വിളിച്ചിട്ടുണ്ട്. നിരവധി കണ്ടയിനറുകളുള്ള വലിയ കപ്പലായിരിക്കും മദര്‍ പോര്‍ട്ടായ വിഴിഞ്ഞത്ത എത്തുക. നിരവധി വെല്ലുവിളികള്‍ക്കിടയിലും, അദാനി ഗ്രൂപ്പുമായുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) നമ്മുടെ സര്‍ക്കാര്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. MSC (മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി), Maersk (Merc പ്രതിനിധീകരിക്കുന്നത്), APM ടെര്‍മിനലുകള്‍ (A.P. Moller-Maersk ഗ്രൂപ്പിന്റെ ഭാഗം), Hapag-Lloyd (Von Lloyd എന്നിവരെ പ്രതിനിധീകരിക്കുന്നത്) തുടങ്ങിയ പ്രമുഖ ഷിപ്പിംഗ് ഭീമന്മാര്‍ വിഴിഞ്ഞത്ത് സാന്നിധ്യമറിയിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. , ഒരു പുതിയ ആഗോള ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ് എന്ന നിലയില്‍ അതിന്റെ തന്ത്രപരമായ പ്രാധാന്യം വിഴിഞ്ഞം എടുത്തുകാണിക്കുന്നതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ്, ഫാര്‍ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന തിരക്കേറിയ അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം സമാനതകളില്ലാത്ത സ്ഥല നേട്ടങ്ങള്‍ ആസ്വദിക്കുന്നു. തീരത്തോട് ചേര്‍ന്നുള്ള 18 മീറ്റര്‍ ആഴത്തിലുള്ള ഡ്രാഫ്റ്റ്, പ്രകൃതി സമ്മാനിച്ചതും മൂലധന ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്തതും, 20 മീറ്ററില്‍ കൂടുതലുള്ള ഡ്രാഫ്റ്റുകളുള്ള അള്‍ട്രാ-വലിയ നെക്സ്റ്റ്-ജെന്‍ കണ്ടെയ്നര്‍ കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. തുറമുഖത്തിന്റെ കര്‍വിലീനിയര്‍ തീരം സുനാമി ആഘാതവും മണ്ണൊലിപ്പും കുറയ്ക്കുകയും സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പിപിപി മോഡല്‍ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. രാജ്യാന്തര കപ്പല്‍ പാതയുടെ പത്ത് നോട്ടീക്കല്‍ മൈല്‍ ദൂരമുള്ള ഒരു തുറമുഖവും ഇന്ത്യയിലില്ല. 24 മീറ്റര്‍ സ്വഭാവിക ആഴവും വിഴിഞ്ഞത്തേക്ക് വമ്പന്‍ കപ്പലുകള്‍ക്ക് അടുക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കുന്നു. 800 മീറ്റര്‍ ബര്‍ത്തും, 3000 മീറ്റര്‍ പുലിമുട്ടും സജ്ജമായി കഴിഞ്ഞു. എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 23 കാന്റി ലിവര്‍ റെയില്‍ മൗണ്ടട് ഗ്യാന്ററി ക്രെയിനുകളും സജ്ജമായി. അവശേഷിക്കുന്ന ഗ്യാന്ററി ക്രെയിന്‍ ഉടന്‍ തുറമുഖത്തേക്ക എത്തും. രാജ്യത്തിന്റെ ചരക്ക് നീക്കം പ്രധാനമായും കൈകാര്യം ചെയ്യുന്നത് കൊളമ്പോ, സിംഗപ്പൂര്‍, ദുബായി പോര്‍ട്ടുകളാണ്. ഇവിടെ പോകുന്ന മദര്‍ഷിപ്പുകള്‍ ഇനി വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. വിഴിഞ്ഞത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ സാമൂഹികാഘാത പഠനവും നടന്നു വരികയാണ്. 2028 ഓടെ രണ്ടും മൂന്നും ഘട്ടത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തികരിക്കാനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി.
The first commercial ship arrives at Vizhinjam port on 12th July