വിസ്കി സോർ എന്ന് കേട്ടിട്ടുണ്ടോ..? വിദേശ രാജ്യങ്ങളിൽ പാർട്ടികളിലും ചടങ്ങുകൾക്കും ഇടയിൽ ഉപയോഗിക്കുന്ന ഒരു പാനിയം ആണിത്. നമ്മൾ ബിയർ കുടിക്കുന്നു അവർ വിസ്കി.. അത്രേ ഉള്ളൂ.. എന്നാൽ ആള് അത്ര സിമ്പിൾ അല്ല കേട്ടോ.. ഇവന് ലിങ്കൺ ഭരണകൂടം വരെ നീളുന്നു ഒരു ചരിത്രം തന്നെയുണ്ട്. ഒരു ഗ്ലാസ് മതി അടിച്ച് കോൺ തിരിയാൻ.
വെറും ഒരു ഗ്ലാസ് വിസ്കി കുടിച്ചാലോ എന്നല്ലേ ചോദിക്കാൻ വരുന്നത്, എന്നാൽ വെറും വിസ്കി അല്ല. ഇതിലേക്ക് കുറച്ച് പൊടി വിദ്യ കൂടിയുണ്ട്.
ഒരു ഗ്ലാസ് വിസ്‌കി, നാരങ്ങാനീര്, പഞ്ചസാര, അല്ലെങ്കിൽ തേൻ, ഐസ് മുട്ടയുടെ വെള്ളയും ഇത്രയുമാണ് ഇതിന് വേണ്ടത്,
ഇതിനെ ബോസ്റ്റൺ സോർ എന്നും വിളിക്കുന്നുവരുണ്ട്. ചുവന്ന വിസ്കിക്ക് മുകളിൽ മഞ്ഞ് പോലെ പതഞ്ഞ് പൊങ്ങിക്കിടക്കുന്നതിനാൽ ഇവനെ കാണാൻ തന്നെ ഒരു സുന്ദരനാണ്, ഇനി ഈ പറഞ്ഞ സാധനങ്ങൾ എല്ലാം ഒരു ഗ്ലാസിലേക്ക് മാറ്റി മറ്റൊരു ഗ്ലാസ് വച്ച് അടച്ച് നല്ലോണം കുലുക്കി അങ്ങ് എടുക്കണം. സംഭവം റെഡി. നല്ല എരിവുള്ള ടച്ചിങ്സ് ഉണ്ടെങ്കിൽ സെറ്റ്.
Content highlight : A single shot is enough to make the bird fly away; Whiskey Sour!!