അരുവിക്കരയിൽനിന്നു മൺവിള ടാങ്കിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ 900എംഎം പിഎസ് സി പൈപ്പ് ലൈനിൽ ഇടവക്കോട് പാലത്തിനു സമീപമുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 06/07/2024 രാവിലെ 6 മണി മുതൽ 07/07/2024 രാത്രി 12 മണി വരെ പേരൂർക്കട, കുടപ്പനക്കുന്ന്, മണ്ണന്തല, നാലാഞ്ചിറ, മുട്ടട, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം, ഗാന്ധിപുരം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉയർന്ന പ്രദേശങ്ങളിൽ 08/07/2024 രാത്രിയോടെ മാത്രമേ ജലവിതരണം സാധരണ നിലിയിലാവുകയുള്ളു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.