കോവയ്ക്ക കൊണ്ട് ഒരു രുചികരമായ കറി തയ്യാറാക്കിയാലോ?..കോവയ്ക്ക തൈര് കറിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടാകും…എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?…
വേണ്ട ചേരുവകൾ…
1)കോവയ്ക്ക -അധികം മുറ്റാത്തത് 5 എണ്ണം
2)പുളിയില്ലാത്ത തൈര് അരക്കപ്പ്
3)എണ്ണ ഒരു ടേബിൾ സ്പൂൺ
4)കടുക് അര ടീസ്പൂൺ
5)ഉലുവ കാൽ ടീസ്പൂൺ
6)വറ്റൽ മുളക് മൂന്നെണ്ണം
7)കറിവേപ്പില രണ്ട് തണ്ട്
8)കായപ്പൊടി ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം…
കോവയ്ക്ക കനം കുറച്ചു വട്ടത്തിൽ അരിഞ്ഞു ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് പുരട്ടി അഞ്ചു മിനിറ്റ് മാറ്റിവെയ്ക്കുക. തൈരിൽ അല്പം വെള്ളം ചേർത്ത് നന്നായി കടഞ്ഞെടുക്കുകയോ മിക്സിയിൽ ബ്ലൻഡ് ചെയ്തെടുക്കുകയോ ചെയ്യുക .ചുവടുകട്ടിയുള്ള പാത്രത്തിൽ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു കോവയ്ക്ക കരുകരുപ്പായി വറുത്തു കോരുക. കരിഞ്ഞുപോകാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കണം. ഈ എണ്ണയിൽ തന്നെ കടുകും ഉലുവയും പൊട്ടിച്ച ശേഷം കറിവേപ്പിലയും വറ്റൽ മുളകും വറുത്തെടുത്ത കോവയ്ക്കയും കൂടി ചെറുതായി വഴറ്റി കടഞ്ഞു വെച്ചിരിക്കുന്ന തൈരിലേക്ക് ചേർത്തിളക്കി യോജിപ്പിക്കുക.ആവശ്യമെങ്കിൽമാത്രം വീണ്ടും ഉപ്പ് ചേർക്കുക. രുചികരമായ കോവായ്ക്ക തൈര് തയ്യാർ.
content highlight: kovakka-thairu-curry