ന്യൂഡിൽസ് കുട്ടികൾക്ക് ഇഷ്ടമുള്ള വിഭവമാണ്. കുട്ടികൾക്ക് ഇനി മുതൽ ഗോതമ്പ് മാവിലുള്ള ന്യൂഡിൽസ് തയ്യാറാക്കി നൽകിയാലോ?., കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും ഈ സ്പെഷ്യൽ ന്യൂഡിൽസ്…
വേണ്ട ചേരുവകൾ…
ഗോതമ്പ് മാവ് 1/2 കപ്പ്
ഉപ്പ് ആവശ്യത്തിന്
എണ്ണ 2 ടീസ്പൂൺ
തക്കാളി സോസ് 1 ടീസ്പൂൺ
സോയാ സോസ് 1 ടീസ്പൂൺ
കാബേജ് ആവശ്യത്തിന്
കാപ്സിക്കം ആവശ്യത്തിന്
വെളുത്തുള്ളി ആവശ്യത്തിന്
പയർ ആവശ്യത്തിന്
കാരറ്റ് ആവശ്യത്തിന്
കുരുമുളക് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ചപ്പാത്തി പരത്തി ചൂട് വെള്ളത്തിൽ ഒരു മിനിറ്റ് തിളപ്പിച്ച് എടുക്കുക. ചപ്പാത്തി ഇനി തണുക്കാൻ വേണ്ടി മാറ്റിവെക്കുക.ചപ്പാത്തി തണുത്തതിനുശേഷം സ്ട്രിപ്പ് ആയിട്ട് കട്ട് ചെയ്ത് എടുക്കുക.പാനിൽ എണ്ണയൊഴിച്ച് ചൂടായതിനു ശേഷം എടുത്തു വച്ചേക്കുന്ന പച്ചക്കറികൾ ചേർത്ത് കൊടുക്കുക. ആവശ്യത്തിനനുസരിച്ച് സോസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.അവസാനമായി കട്ട് ചെയ്തു വച്ചേക്കുന്ന ചപ്പാത്തി ഇതിലോട്ട് ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക. ഹോം മെയ്ഡ് ന്യൂഡിൽസ് റെഡിയായി…
content highlight: easy-recipe-kids-will-love-these-special-noodles