പട്‌ന: കഴിഞ്ഞ 13 ദിവസത്തിനിടെയുണ്ടായ ആറ് സംഭവങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകര്‍ച്ചകളെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് ബിഹാര്‍ സർക്കാർ.
എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശം നൽകി. ദിവസങ്ങളായി തുടരുന്ന മഴയാണ് സംഭവങ്ങൾക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. തകര്‍ന്ന പാലങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാന റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് (ആര്‍ഡബ്ല്യുഡി) നിര്‍മിച്ചതോ നിര്‍മിക്കുന്നതോ ആണ്.
ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സമിതി തകര്‍ച്ചക്ക് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്യുമെന്നും ആവശ്യമായ തിരുത്തല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്നും ആര്‍ഡബ്ല്യുഡി മന്ത്രി അശോക് ചൗധരി പറഞ്ഞു. പാലത്തിന്റെ അടിത്തറയിലും ഘടനയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉള്‍പ്പെടെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.