തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻ്റ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ കഴിയുന്ന രോഗികൾക്ക് സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വീൽചെയറുകളും ഡയപ്പറുകളും മറ്റ് അത്യാവശ്യ വസ്തുക്കളും നൽകി. ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരുടെ സംഘടനയാണ് സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങളാണ് സംഘടന നടത്തി വരുന്നത്. ഫിസിക്കൽ മെഡിസിൻ ആൻ്റ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ നടന്ന പരിപാടിയി കേരളാ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും ചലച്ചിത്ര താരവുമായ പ്രേംകുമാർ വീൽ ചെയറിൻ്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
തുടർന്ന് ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ഉപഹാരങ്ങളും നൽകി. ജീവകാരുണ്യ പ്രവർത്തകൻ വിനയചന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു. വികലാംഗ ക്ഷേമ കോർപറേഷൻ മുൻ ഡയറക്ടർ കെ സജൻ, ഷെരീഫ് തമ്പാനൂർ, സ്നേഹ സാന്ദ്രം ഭാരവാഹികളായ ഷീജ സാന്ദ്ര, സംഗീത ജയകുമാർ, അജയ് ചന്ദ്രൻ, മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻ്റ് റിഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ സന്തോഷ് കെ രാഘവൻ, ഡോ ശെൽവൻ, ഡോ സക്കറിയ എന്നിവർ സംസാരിച്ചു.