തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് വീണ്ടും പ്രതിനിധികളെ നിയമിച്ച് ഗവർണർ. നാല് വിദ്യാർത്ഥി പ്രതിനിധികളെയും ഒരു അധ്യാപക പ്രതിനിധിയെയുമാണ് നോമിനേറ്റ് ചെയ്തത്.
ഹ്യൂമാനിറ്റീസ്, സയൻസ്, സ്പോർട്സ്, ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് ഓരോരുത്തരെയാണ് നിയമിച്ചത്. അധ്യാപക പ്രതിനിധിയായി തോന്നയ്ക്കൽ ഗവ ഹൈസ്കൂൾ എച്ച്.എം എസ്, സുജിത്തിനെയും നിയമിച്ചു. നേരത്തെ ഗവർണർ നിയമിച്ചവരെ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു. അതിനു ശേഷമാണ് ഗവർണർ വീണ്ടും നിയമനം നടത്തിയത്.
സർക്കാരിന്റെ ശുപാർശ ഇല്ലാതെ ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവർണറുടെ വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്.