അങ്കമാലി: ടൂറിസ്റ്റ് ബസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. എറണാകുളം കലൂർ എസ്.ആർ.എം റോഡിൽ വട്ടത്താമുറി വീട്ടിൽ സഹൽ കരീമാണ് (29) പിടിയിലായത്. 133 ഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. വിപണിയിൽ ഏഴ് ലക്ഷത്തിലധികം വിലവരും ഇതിന്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന ഇയാളെ ബസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോൾ പിടികൂടുകയായിരുന്നു.
പിടിയിലായ പ്രതി ബംഗളൂരുവിൽ വസ്ത്ര വ്യാപാരിയാണെന്നും വ്യാപാരത്തിന്റെ മറവിലായിരുന്നു ലഹരി വിപണനം നടത്തിയിരുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.