പ്രോട്ടീൻ സമ്പുഷ്ടമായ ഉറവിടമാണ് മുട്ട. ഓംലറ്റ് പലതരത്തിലും തയ്യാറാക്കാം. ചിക്കൻ ചേർത്തും ഓംലറ്റ് തയ്യാറാക്കാം, അതൊന്ന് ട്രൈ ചെയ്താലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 100 ഗ്രാം
- മുട്ട – 2 എണ്ണം
- ക്യാപ്സിക്കം – ഒരു കപ്പ്
- സവാള – ഒരു കപ്പ്
- സ്പ്രിംഗ് ഒണിയൻ – 1 കപ്പ്
- കുരുമുളകുപൊടി – കാല്
- പച്ചമുളക് – 5 എണ്ണം (അരിഞ്ഞത്)
- മുളകുപൊടി – അര
- ചെറുനാരങ്ങാനീർ – കാൽ
- എണ്ണ – 3
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ തീരെ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഓവനിൽ വച്ചു ബേക്ക് ചെയ്യാം, അല്ലെങ്കിൽ ചൂടാക്കിയ ഒരു പാത്രത്തിൽ 1/2 കപ്പ് വെള്ളം ഒഴിച്ച് കോഴി കഷ്ണങ്ങൾ, ഉപ്പും ഇട്ടു 5 മിനിറ്റ് നേരം വേവിച്ചു എടുക്കാം. ഒരു പാനിൽ എണ്ണയൊഴിച്ച് മുട്ടയും ചെറുനാരങ്ങാനീരുമൊഴികെയുള്ള എല്ലാ ചേരുവകളും, വേവിച്ച ചിക്കനും ചേർത്തിളക്കുക. ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീർ ചേർത്തിളക്കുക. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച്, അൽപം ഉപ്പു ചേർത്തു നന്നായ് ഇളക്കുക. ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടായ ശേഷം മുട്ട മിശ്രിതം ഒഴിക്കുക. ഓംലറ്റ് ഒരുവിധം വേവാകുമ്പോൾ ചിക്കൻ മിശ്രിതം ഇതിൻറെ ഒരു ഭാഗത്തു വച്ച് മറുഭാഗം മടക്കുക. ഇത് തിരിച്ചു വച്ചും വേവിയ്ക്കുക. ചിക്കൻ ഓംലറ്റ് തയ്യാർ.