കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട ലഘുഭക്ഷങ്ങളിൽ ഒന്നാണ് ചിക്കൻ സാൻഡ്‌വിച്ച്. ഇത് ശരിക്കും ഒരു രുചികരമായ ഭക്ഷണമാണ്. തിരക്കേറിയ ജീവിതത്തിൽ, ആർക്കും കൃത്യസമയത്ത് ഭക്ഷണം തയ്യാറാക്കാൻ സമയമില്ല. അത്തരക്കാർക്കുള്ളതാണ് ഈ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ കഷണങ്ങൾ – 250 ഗ്രാം
- സവാള – 1 എണ്ണം (അരിഞ്ഞത്)
- തക്കാളി – 1 എണ്ണം (അരിഞ്ഞത്)
- കാപ്സിക്കം – 1/2 (അരിഞ്ഞത്)
- സെലറി – 2 തണ്ട് (അരിഞ്ഞത്)
- വെള്ളം – 1 കപ്പ്
- മയോന്നൈസ് – 1 കപ്പ്
- കുരുമുളക് പൊടി – 1/4 ടീസ്പൂൺ
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കർ എടുത്ത് ചിക്കൻ കഷണങ്ങൾ, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് 5 മിനിറ്റ് വേവിക്കുക. ഇത് അൽപ്പം തണുപ്പിച്ച് ചിക്കൻ പൊടിച്ചെടുക്കുക. ഒരു ബൗൾ എടുത്ത് മയോണൈസ്, തക്കാളി അരിഞ്ഞത്, ഉള്ളി അരിഞ്ഞത്, കാപ്സിക്കം അരിഞ്ഞത്, സെലറി, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് ചിക്കൻ കഷണങ്ങളുമായി കലർത്തി 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.
ഇനി ബ്രെഡ് കഷ്ണങ്ങൾ ചെറുതായി ടോസ്റ്റ് ചെയ്യുക .പിന്നെ ബ്രെഡ് സ്ലൈസുകൾ എടുത്ത് ഈ ചിക്കൻ മിശ്രിതം ബ്രെഡിൻ്റെ ഒരു വശത്ത് വിരിച്ച് മറ്റൊരു ബ്രെഡ് സ്ലൈസ് അതിന് മുകളിൽ വെച്ച് ഡയഗണലായി മുറിക്കുക. രുചികരമായ ചിക്കൻ സാൻഡ്‌വിച്ച് തയ്യാർ.