Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല | Gold prices in the state today

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സ്വർണം ഗ്രാമിന് 6700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് വില 53600 രൂപ. എന്നാൽ ഇന്നലെ സ്വർണം ഗ്രാമിന് 65 രൂപ വർധിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ നേരിയ വർധന ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ വില കുതിച്ചുകയറുകയായിരുന്നു. ചില ദിവസങ്ങളിൽ വില മാറ്റമില്ലാതെയും തുടർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിനും വിലയിൽ മാറ്റമില്ല. ഗ്രാമിന് 5565 രൂപ എന്ന നിരക്കിൽ വ്യാപാരം പുരോഗമിക്കുന്നു. വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 97 രൂപ എന്നനിലക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.