Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എട്ട് കോടി രൂപയെടുക്കാന്‍ കൈയ്യിലില്ലേ സര്‍ക്കാരേ? സ്‌കൂളിലെ പാചകതൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു, അവധികാല സമാശ്വസമായി നല്‍കാനുളളത് അഞ്ചേകാല്‍ കോടി രൂപ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 5, 2024, 02:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാരും ധനവകുപ്പും. 2024 ഏപ്രില്‍, മെയ് മാസത്തെ സമാശ്വാസ വേതനവും ജൂണ്‍ മാസത്തെ മുഴുവന്‍ വേതനവുമാണ് മുടങ്ങിയത്. മൂന്ന് മാസത്തെ വേതനം കൊടുക്കാന്‍ വേണ്ടത് 8.13 കോടിയാണെന്നിരിക്കെ ഈ വിഷയത്തില്‍ ധനവകുപ്പിന്റെ അനങ്ങാപ്പാറ നയത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് സ്‌കൂളുകളിലെ പാചകതൊഴിലാളികള്‍. ശമ്പള നല്‍കണമെന്ന് കാണിച്ചുള്ള നിവേദനം സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് പാചകതൊഴിലാളികളുടെ സംഘടന നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിനോട് രണ്ടു മാസത്തെ ശമ്പളമെങ്കിലും നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയെന്ന സ്ഥിരം പല്ലവിയായിരുന്നു മറുപടി. ഏപ്രില്‍, മെയ് മാസങ്ങളിലെ അവധികാല സമാശ്വസമായി 5.4240 കോടി രൂപയും, ജൂണ്‍ മാസത്തെ ശമ്പളവുമാണ് ഇതുവരെ നല്‍കാത്തത്. ഏകദേശം എട്ടു കോടിയോളം രൂപ മൂന്ന് മാസത്തേയും ചേര്‍ത്ത് നല്‍കേണ്ടി വരും.

നിലവില്‍ സംസ്ഥാനത്ത് 14000 ത്തോളം പാചകതൊഴിലാളികള്‍ ജോലി ചെയ്യുന്നതായാണ് സര്‍ക്കാര്‍ കണക്ക്. പ്രതിദിനം 600 രൂപ വരെയാണ് ഒരു പാചകതൊഴിലാളിക്ക് നല്‍കി വരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസമായ മാര്‍ച്ച് വരെയുള്ള ശമ്പളമാണ് നിലവില്‍ ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അതിരാവിലെ ജോലിക്ക് എത്തിയാല്‍ വൈകിട്ടോടെയാണ് ഇവര്‍ക്ക് എല്ലാ പണിയും അവസാനിപ്പിച്ച് പോകാന്‍ കഴിയൂ. സ്‌കൂളുകളില്‍ നിന്നും മറ്റും സ്റ്റാഫുകള്‍ പോയാലും ഇവര്‍ക്ക് വീട്ടിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത്രയും കഷ്ടപ്പെട്ട് പണിയെടുത്തതിനുശേഷം കൃത്യമായ ശമ്പളം ലഭിക്കാത്തതില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിലാണ് ഇവര്‍.

കേന്ദ്ര മാനദണ്ഡപ്രകാരം 1000 രൂപയാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പാചകതൊഴിലാളികളുടെ പ്രതിമാസ ഓണറേറിയമായി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ 600രൂപ കേന്ദ്ര വിഹിതവും 400 രൂപ സംസ്ഥാന വിഹിതവുമാണ്. എന്നാല്‍ 17.06.2021 ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്‌കൂള്‍ ഉച്ചഭക്ഷണ പാചകതൊഴിലാളികള്‍ക്ക് കുറഞ്ഞ പ്രതിദിന വേതനമായി 600 രൂപയും കൂടിയ പ്രതിദിന വേതനമായി 675 രൂപയും നിലവില്‍ നല്‍കി വരുന്നു. കേന്ദ്ര മാനദണ്ഡത്തിനു പുറമേ അധികമായി ഓണറേറിയം നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ് ഈ ഇനത്തില്‍ 160 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാരിനു അധിക ബാധ്യതയായി ഓരോ വര്‍ഷവും ഉണ്ടാകുന്നതെന്ന് വിദ്യഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലെ അവധികാല സമാശ്വസമായി 5.4240 കോടി രൂപയാണ് കുടിശ്ശികയായി വിതരണം ചെയ്യാനുള്ളത്. ഈ തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. സ്‌കൂള്‍ പാചകതൊഴിലാളികളുടെ ഓണറേറിയം ഹണ്ടിന്റെ ലഭ്യതക്ക് വിധേയമായി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ ലഭ്യമാക്കുകയും തുടര്‍ന്ന് കാലതാമസം കൂടാതെ ഓണറേറിയം വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഉച്ചഭക്ഷണ പാചകതൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നാണ് ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി.

2024 -25 അധ്യയന വര്‍ഷത്തെ പാചകതൊഴിലാളികളുടെ ഓണറേറിയം സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി 2024 ജൂണ്‍, ജൂലൈ മാസങ്ങളിലേക്കായി ആവശ്യമുള്ള തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. 2019 മാര്‍ച്ചില്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഓണറേറിയം പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചുവെങ്കിലും പരിഗണിച്ചില്ല. 2018, 2020 വര്‍ഷങ്ങളില്‍ വേതനം വര്‍ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ആവശ്യകതകളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ തന്നെ വേതനം വര്‍ധിപ്പിക്കണമെന്ന് പറഞ്ഞ് ധനമന്ത്രാലയം ഇത് നിരസിക്കുകയായിരുന്നു. 25 ലക്ഷം വരുന്ന പാചക തൊഴിലാളികളില്‍ 90 ശതമാനവും സ്ത്രീകളാണ്. ഇവരില്‍ അധികവും അവിവാഹിതരും വിധവകളുമാണ്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളിലെ 10 കോടി കുട്ടികള്‍ക്കാണ് നിലവില്‍ ഉച്ചഭക്ഷണം നല്‍കിവരുന്നത്. വിരമിച്ചു കഴിഞ്ഞാല്‍ പെന്‍ഷന്‍ ആനുകൂല്യമൊന്നും ലഭിക്കാത്തവരാണ് സംസ്ഥാനത്തെ പാചകതൊഴിലാളികള്‍. ശമ്പള കുടിശിക വിഷയത്തില്‍ ഏറ്റവും കൂടുതല്‍ തവണ മാധ്യമങ്ങളില്‍ വന്ന പേര് ഒരുപക്ഷേ പാചകതൊഴിലാളികളുടേതായിരിക്കും. നിരവധി സമരങ്ങളാണ് ശമ്പള കുടിശിക വിഷയത്തില്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുളള ഭരണ സിരാകേന്ദ്രങ്ങളില്‍ ഇവര്‍ നടത്തിയത്.

ReadAlso:

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

has been three months since the salaries of the school cooks have stopped

Tags: സ്കൂൾ പാചകതൊഴിലാളിSCHOOL COOKSEDUCATION MINISTER V SIVANKUTTYK N Balagopal

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies