India

കണ്ണില്ലാത ക്രൂരത ; ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം കഴുത്തു ഞെരിച്ചു കൊന്നു; 16 കാരന്‍ പിടിയില്‍

ഗുരുഗ്രാമില്‍ ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം കൊലപ്പെടുത്തി. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബാലികയുടെ മൃതശരീരം കത്തിച്ചു. സംഭവത്തില്‍ പതിനാറുകാരന്‍ പിടിയിലായി. ജൂലൈ ഒന്നിനാണ് കൊടുംക്രൂരത അരങ്ങേറുന്നത്.

മോഷണത്തിനായാണ് പ്രതിയായ പതിനാറുകാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ കുട്ടി പോയപ്പോള്‍, ഇയാള്‍ അകത്തു കടന്ന് അലമാരയില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കാന്‍ ശ്രമിച്ചു.

ഇതുകണ്ട പെണ്‍കുട്ടി അലറിക്കരഞ്ഞതോടെ, പ്രതി ബാലികയുടെ വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്തു ഞെരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹത്തിന് തീവെച്ചു. പ്രതി ചൂതാട്ടം നടത്താനായി സുഹൃത്തില്‍ നിന്നും 20,000 രൂപ കടംവാങ്ങിയിരുന്നു. ഈ തുക കണ്ടെത്താനാണ് മോഷണത്തിന് പദ്ധതിയിട്ടത്.