Thiruvananthapuram

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി-KPCC wants to name Vizhinjam port after Oommen Chandy

വിഴിഞ്ഞം അദാനി പോര്‍ട്ട് ട്രയല്‍ റണ്‍ ഉല്‍ഘാടനം പന്ത്രണ്ടിന് നടത്തുന്നതിന് മുന്നോടിയായി വിഴിഞ്ഞം പോര്‍ട്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിടെ യോഗം വിളിച്ചു. തുറമുഖ മന്ത്രി വി എന്‍ വാസവാന്‍ അദ്യക്ഷത വഹിച്ച യോഗത്തില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, എം വിന്‍സെന്റ് എം എല്‍ എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍, വിഴിഞ്ഞം തുരമുഖത്തിന് തുറമുഖ ശില്പിയായ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുടെ പേര് നല്‍കണമെന്നു യോഗത്തില്‍ സംസാരിച്ച കെപിസിസി അംഗം വിന്‍സെന്റ് ഡി. പോള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിവേദനം ഉടന്‍ തന്നെ യോഗധ്യക്ഷന്‍ തുറമുഖ മന്ത്രിക്കും, പോര്‍ട്ട് എം ഡി ഡോ. ദിവ്യ എസ് അയ്യര്‍ക്കും കൈമാറി. പോര്‍ട്ടുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങള്‍ കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയെങ്കിലും, അദ്ദേഹത്തിന്റെ നിച്ഛയദാര്‍ഢ്യമാണ് വിഴിഞ്ഞം പോര്‍ട്ട് യഥാര്‍ത്ദ്ധ്യം ആക്കിയത്. അദ്ദേഹം അന്തരിച്ചിട്ടു ഒരു വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്നം പൂവണിയുകയാണ്. ആയതിനാല്‍ പോര്‍ട്ടിനു അദ്ദേഹത്തിന്റെ പേര് നല്‍കണം എന്നാണ് കേരളീയ സമൂഹം ആഗ്രഹിക്കുന്നതെന്നും ഇതില്‍ രാഷ്ട്രീയം കണരുതെന്നും അദ്ദേഹം പറഞ്ഞു. 2014 ൽ ഉമ്മൻ ചാണ്ടി എടുത്ത നിർണ്ണായക തീരുമാനമായിരുന്നു വിഴിഞ്ഞം തുറമുഖം ഇവിടേക്കു കൊണ്ടു വരാൻ കാരണമായത്.

 

Latest News