പാട്ന: ബിഹാറിലെ പാലങ്ങൾ പൊളിഞ്ഞു വീണ സംഭവത്തിൽ നടപടിയുമായി സർക്കാർ. പാലങ്ങൾ പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട് എഞ്ചിനീയർമാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ജല വിഭവ വകുപ്പിലെ 16 എൻജിനീയർമാർക്കെതിരെ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 17 ദിവസത്തിനിടയിൽ 12 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
സിവാൻ, സരൺ, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് ജില്ലകളിലാണ് പാലം തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. തകര്‍ന്ന പാലങ്ങളിൽ ഭൂരിഭാഗവും ആഴം കുറഞ്ഞ അടിത്തറയുള്ളതാണെന്നും 30 വർഷം പഴക്കമുള്ളവയാണെന്നായിരുന്നു ഉദ്യോഗസ്ഥർ വിശദീകരിച്ചത്. പുതിയ പാലങ്ങൾ നിർമിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ കരാറുകാരിൽ നിന്ന് ചെലവ് ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.