ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ താത്ക്കാലിക പാലം തകര്‍ന്ന് രണ്ടു തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു.40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നു. രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
തീർഥാടന കേന്ദ്രമായ ഗംഗോത്രിക്ക് ഒമ്പത് കിലോ മീറ്റർ മുമ്പ് ദേവ്ഗഡിലാണ് സംഭവം. അപ്രതീക്ഷിതമായി നദിയിലെ ഒഴുക്ക് കൂടിയതാണ് പാലം തകരാനുള്ള കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഗംഗോത്രിയിലേക്കുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. പാലം തകര്‍ന്നതോടെ നാല്‍പതിലധികം തീര്‍ത്ഥാടകര്‍ കുടുങ്ങി.
കുടുങ്ങി കിടന്നവരില്‍ 16 തീര്‍ത്ഥാടകരെ എസ്ഡിആര്‍എഫ് രക്ഷപ്പെടുത്തിയതായും, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നദിയിലെ ജലനിരപ്പ് പെട്ടന്ന് ഉയര്‍ന്ന താണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുണ്ടായ കനത്ത മഴയിൽ ഗംഗയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധി വാഹനങ്ങൾ ഒഴുകിപോയിരുന്നു. ദുരന്തമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി കനത്ത മഴയുള്ള സാഹചര്യത്തിൽ ഗംഗയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ആളുകൾക്ക് ഭരണകൂടം നിർദേശം നൽകുകയും ചെയ്തിരുന്നു.