ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴുമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാർ വളരെ ദുർബലമാണ്. ആഗസ്റ്റിനപ്പുറം അവർക്ക് ഭരിക്കാൻ സാധിക്കില്ല. പാർട്ടി പ്രവർത്തകരോട് തെരഞ്ഞെടുപ്പിന് തയാറായി ഇരിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 240 സീറ്റുകളാണ് ലഭിച്ചത്. ജെ.ഡി.യു, ടി.ഡി.പി തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് നരേന്ദ്ര മോദി മൂന്നാമതും സർക്കാർ രൂപീകരിച്ചത്. ഇതിനിടെ സർക്കാറിന് അധികം ആയുസുണ്ടാവില്ലെന്ന പ്രസ്താവനയുമായി നേതാക്കൾ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.