തൈര് ഇല്ലെങ്കിലും സംഭാരം തയ്യാറാക്കാം. പച്ചമാങ്ങാ മാത്രം മതി, ഇതൊരു നല്ല ദാഹശമനിയാണ്…
ചേരുവകൾ
പച്ചമാങ്ങ
പച്ചമുളക്
ഇഞ്ചി
ചുവന്നുള്ളി
കറിവേപ്പില
വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പച്ചമാങ്ങ നീളത്തിൽ അരിഞ്ഞതിലേയ്ക്ക് ഒരു പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, രണ്ട് ചുവന്നുള്ളി, കുറച്ചു കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക, അതിലേയ്ക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അരിച്ചെടുക്കുക. തണുപ്പോടെ കുടിക്കണമെങ്കിൽ ഒരു ഗ്ലാസിൽ ഐസ് എടുത്ത് അതിലേയ്ക്ക് അരിച്ചെടുത്ത പച്ചമാങ്ങ ഒഴിച്ചെടുക്കാം.
content highlight : raw-mango-sambaram-recipe