എന്തെങ്കിലും കുടിക്കാൻ തോന്നുമ്പോൾ ചായയും കാപ്പിയും ആയിരിക്കും ആദ്യം തിരഞ്ഞെടുക്കുക. വീട്ടിൽ അതിഥികൾ വന്നാലും അവർക്ക് നൽകുന്നതും ഇതുതന്നെയായിരിക്കും. കൂടിപ്പോയാൽ ഒരു നാരങ്ങ വെള്ളമോ ജ്യൂസോ നൽകും. തണുത്ത പാനീയങ്ങൾ ഇഷ്ടമുള്ളവർ ആണെങ്കിൽ ഒരു സ്മൂത്തി റെസിപ്പി നിങ്ങളുമായി പങ്കുവയ്ക്കാം….
ചേരുവകൾ
മാമ്പഴം – 2 എണ്ണം
ആപ്പിൾ – 2 എണ്ണം
ചെറുപഴം – 3 എണ്ണം
ചിക്കു – 1 എണ്ണം
പാൽ – അര ലീറ്റർ (ഫ്രീസറിൽ വച്ച് ഐസ് ആക്കുക)
ബൂസ്റ്റ്
തയാറാക്കുന്ന വിധം
പഴങ്ങളെല്ലാം തൊലി കളഞ്ഞ് ഒരു മിക്സിയുടെ ജാറിലിട്ട് രണ്ടു സ്പൂൺ ബൂസ്റ്റും ആവശ്യത്തിന് പഞ്ചസാരയും തണുത്ത പാലും ചേർത്ത് നന്നായി അടിച്ച് കുറുക്കി എടുക്കുക. സ്മൂത്തിക്ക് കൂടുതൽ രുചിയും ഗുണവും കിട്ടാൻ കുറച്ച് അണ്ടിപ്പരിപ്പും ബദാം പരിപ്പും ഒരു സ്പൂൺ വാനില ഐസ്ക്രീമും ചേർക്കാവുന്നതാണ്.
content highlight: healthy-smoothie-recipe