ആപ്പിളും പഴവുമാണ് ഇതിലെ പ്രധാന ചേരുവകള്‍. ഇത് കുടിച്ചാല്‍ ക്ഷീണവും വിശപ്പും ദാഹവുമെല്ലാം ഒരുമിച്ചു മാറും. ഒപ്പം ആരോഗ്യത്തിനും നല്ലതാണ്. പഴം ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഗ്രീന്‍ ആപ്പിള്‍ വേണ്ടവര്‍ക്ക് അതുമുപയോഗിക്കാം.
ചേരുവകള്‍
ആപ്പിള്‍-2
ചെറിയ നേന്ത്രപഴം-2
തണുപ്പിച്ച പാല്‍-2 കപ്പ്
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഇതിനൊപ്പം തൊലി കളഞ്ഞ നേന്ത്രപഴവും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതോടെ ആപ്പിള്‍ ബനാന സ്മൂത്തി തയ്യാറായി.
ഇനിയിത് ഫ്രിഡ്ജില്‍ വച്ചു നന്നായി തണുപ്പിച്ച ശേഷം കുടിയ്ക്കാം. വേണമെങ്കില്‍ ഐസ് കഷ്ണങ്ങള്‍ ഇട്ടും ഉടനേ തന്നെ ഉപയോഗിക്കാം. പഴമോ ആപ്പിളോ മുറിച്ചു മുകളില്‍ നിരത്തി വെച്ച് അലങ്കരിക്കുകയും ചെയ്യാവുന്നതാണ്.
content highlight: banana-smoothie-recipe