സോയ ചങ്ക്‌സ് ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ എളുപ്പത്തില്‍ രുചിയേറുന്ന പലഹാരമുണ്ടാക്കാം. ഇറച്ചിയും മീനുമൊന്നുമില്ലെങ്കില്‍പ്പോലും അതേ രുചിയില്‍ സോയ ചങ്ക്‌സ് കൊണ്ട് കട്‌ലറ്റ് ഉണ്ടാക്കാം. പലഹാരങ്ങളില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണിത്.
ചേരുവകള്‍
സോയ ചങ്ക്‌സ്-1 കപ്പ്
വേവിച്ച ഉരുളക്കിഴങ്ങ് -3
വലിയ ഉള്ളി (വളരെ ചെറുതായി അരിഞ്ഞത്)-2
പച്ചമുളക് (ചെറുതായി അരിഞ്ഞത്)-3
ഇഞ്ചി അരിഞ്ഞത്-1 ടീസ്പൂണ്‍
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്)-6
മല്ലിയില അരിഞ്ഞത്-2-3 ടീസ്പൂണ്‍
മുളക് പൊടി-1/2 ടീസ്പൂണ്‍
ഗരം മസാല-1/2 ടീസ്പൂണ്‍
ജീരകം പൊടിച്ചത്-1/2 ടീസ്പൂണ്‍
ചാട്ട് മസാല-1/2 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്
പാചകരീതി
ആദ്യം സോയ ചങ്ക്‌സ് വെള്ളത്തിലിട്ട് 10 മിനിറ്റ് തിളപ്പിക്കുക. ശേഷം വെള്ളത്തില്‍ നിന്ന് എടുത്ത് അധികമുള്ള വെള്ളം അതില്‍ നിന്ന് പിഴിഞ്ഞുകളഞ്ഞ് മാറ്റി വെക്കുക.
വേവിച്ച സോയചങ്ക്‌സ് ഒരു തവണ മിക്‌സിയുടെ ജാറിലിട്ട് നന്നായി അടിച്ചെടുത്ത് വെക്കുക.
ഒരു പാത്രമെടുത്ത് സോയ അതിലേയ്ക്കിട്ട് മുകളില്‍ സൂചിപ്പിച്ച ചേരുവകളെല്ലാം അതിലേയ്ക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുത്തി അവ ചെറുതായി പരത്തിയെടുക്കണം. പരത്തിയെടുത്ത കൂട്ട് രണ്ടുമണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം.
ഒരു നോണ്‍ സ്റ്റിക് പാന്‍ ചൂടാക്കി അതില്‍ 3 ടീസ്പൂണ്‍ എണ്ണ ഒഴിക്കുക. അതില്‍ പരത്തിയ കട്‌ലറ്റ് ഇട്ട് ചെറിയ തീയില്‍ ഇരുവശത്തും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ നന്നായി വറുത്തെടുക്കാം. സോസിനൊപ്പവും ഗ്രീന്‍ ചട്ണിയ്ക്ക് ഒപ്പവും വിളമ്പാം.
content highlight: easy-soya-cutlet-recipe