സങ്കീര്‍ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വ്വപിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരള്‍തന്നെ. അടുത്തിടെയായി നിരവധി പേരെ അലട്ടുന്ന വലിയ ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. കരളില്‍ കൊഴുപ്പടിയല്‍ എന്ന് ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാം.
ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്‍ പ്രധാന കാരണമാണ് ആദ്യത്തേത്. സ്ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്ഥ കാണപ്പെടുന്നുണ്ട്. പിന്നെയുളളത് മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറാണ്. അതായത്, അമിതവണ്ണമുള്ളവരില്‍ അല്ലെങ്കില്‍ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരില്‍ ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..
ഫാറ്റി ലിവര്‍ രോഗം തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു;
വാള്‍നട്ടില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കും. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ളവരില്‍ വാള്‍നട്ട് കഴിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ വെളുത്തുള്ളി കഴിക്കുക. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഫാറ്റി ലിവര്‍ രോഗത്തിനും സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. ആവിയില്‍ വേവിച്ച ബ്രൊക്കോളി ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.
അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവര്‍ രോഗത്തിനും സഹായകമാണ്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി പോഷകങ്ങളും ലയിക്കുന്ന നാരുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കരളിലെ കൊഴുപ്പിന്റെ അളവ് മെച്ചപ്പെടുത്താനും ഫാറ്റി ലിവര്‍ ഉള്ളവരില്‍ കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. സാല്‍മണ്‍, ട്യൂണ, മത്തി, ഫ്‌ളാക്‌സ് സീഡുകള്‍, വാല്‍നട്ട് തുടങ്ങിയ ഭക്ഷണങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.