കായംകുളം: ചൂണ്ടയിടുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. കരിയിലക്കുളങ്ങര പത്തിയൂർക്കാല ശിവനയനത്തിൽ ശിവപ്രസാദിന്റെയും വിജിയുടെയും മകൾ ലേഖയാണ് (19)മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെൺകുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.