Movie Reviews

നിവിന്‍ പോളിയുടെ ‘ഏഴു കടല്‍ ഏഴു മലൈ’ലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി; ഏറ്റെടുത്ത് ആരാധകര്‍-Ezhu Kadal Ezhu Malai new song released

റാം-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഏഴു കടല്‍ ഏഴു മലൈ’. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘ യഴീ മലൈ’ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മോട്ടിവേഷണല്‍ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘ഏഴ് കടല്‍ ഏഴ് മലൈ’.

ശതാബ്ദങ്ങളായി പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിന്റെയും മനോഹരമായ കഥയാണ് ഏഴ് കടല്‍ ഏഴ് മലൈ. പ്രണയം വ്യത്യസ്തമായ ഒരു രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. നിവിന്‍ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂര്യയാണ്. നായികയായി എത്തുന്നത് അഞ്ജലി. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഏകാംബരം. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.

പേരന്‍പ്, തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍: ചിത്രസംയോജനം മതി വി എസ്, വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഉമേഷ് ജെ കുമാര്‍, ആക്ഷന്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി സാന്‍ഡി, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍.