പ്രാതലിന് വെറൈറ്റി പുട്ടുണ്ടാക്കിയാലോ? സാധാരണ രീതിയിൽ നിന്നും അല്പം വ്യത്യസ്തമായി രുചികരമായ പഴം പുട്ട് തയ്യാറാക്കുന്ന രീതി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. പുട്ടിൻ്റെ മാവ് -2
- 2. നേന്ത്രപ്പഴം – 2 എണ്ണം
- 3. തേങ്ങ ചിരകിയത്- 1 മുറി
- 4. നെയ്യ് – 1/2 ടീസ്പൂൺ
- 5. പഞ്ചസാര – 2 1\2 ടീ സ്‌പൂൺ
- 6. ഏലയ്ക്ക പൊടിച്ചത് – 1/8 സ്‌പൂൺ
- 7. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പൂട്ടിന്റെ മാവിൽ അളവിൽ പറഞ്ഞ ഉപ്പ്, പഞ്ചസാര, ഏലയ്ക്ക എന്നിവ ചേർത്തി ളക്കി വെള്ളം കുറേശ്ശേ തളിച്ച് പുട്ടിൻ്റെ പാകത്തിന് നനച്ചെടുക്കണം. പിന്നീട് നേന്ത്രപ്പഴം ചെറുതായി നുറുക്കിയതും തേങ്ങ ചിരകിയതും ചേർത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം. ഇതിൽ നെയ്യ് ചേർത്ത് വീണ്ടും ഇളക്കണം. പുട്ടുക റ്റിയിൽ ഈ പഴംകൂട്ട് ആദ്യം നിറയ്ക്കണം അതിനുമീതെ 2 ടീ സ്‌പൂൺ മാവി ടണം. വീണ്ടും പഴംകൂട്ട് ഇട്ട് മാവിടണം. ഒടുവിലായി പഴംകൂട്ട് ഇട്ട് പുട്ടുകുറ്റി അടച്ച് ആവിയിൽ പുഴുങ്ങിയെടുക്കണം