Recipe

തേങ്ങാപ്പാല്‍ കിണ്ണത്തപ്പം തയ്യാറാക്കാം, മൂന്ന് ചേരുവകൾ മാത്രം

ഓരോ ദിവസവും ചായയ്‌ക്കൊപ്പം എന്തുണ്ടാക്കുമെന്നാലോചിച്ച് നിങ്ങൾ തലപുകയ്ക്കാറുണ്ടോ? എന്നാൽ എളുപ്പത്തിനൊരു പലഹാരം ഉണ്ടാക്കി നോക്കിയാലോ? ഇതാ വെറും മൂന്ന് ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരം.

ആവശ്യമായ സാധനങ്ങള്‍അരിപ്പൊടി- 3 കപ്പ്
പഞ്ചസാര- അര കപ്പ്
തേങ്ങാപ്പാല്‍- ആവശ്യത്തിന്തയ്യാറാക്കുന്ന വിധം

വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാം. അത്യാവശ്യം കട്ടിയിലുള്ള ഈ മിശ്രിതത്തിലേക്ക് വളരെ കുറച്ച് ജീരകം ചേര്‍ക്കുക.അടിഭാഗം കട്ടിയുള്ള ഒരു പരന്ന പാത്രത്തിലേക്ക് ഈ മാവ് നന്നായി ഇളക്കി ഒഴിക്കുക. ഇത് ആവിയില്‍ വച്ച് വേവിച്ചെടുക്കുക. വെന്ത് വരുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ചായയുടെ കൂടെ കഴിക്കാം.