ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവില്‍ പ്രതികരിച്ച് ഡബ്ല്യു.സി.സി. ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് നടന്നിരിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. സിനിമ പോളിസി എന്നു പറഞ്ഞ് പുറത്ത് വരുന്നതില്‍ എപ്പോഴും അവിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യം പരാമര്‍ശിച്ചിട്ടിരുന്നില്ല. ഭാഗീകമായാണെങ്കിലും ഇത് പുറത്ത് വരുമെന്ന് പറയുന്നത് നല്ല കാര്യമായാണ് കാണുന്നതെന്നും ഡബ്ല്യുസിസി പ്രതിനിധി ദീദി ദാമോദരന്‍ പറഞ്ഞു.
ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇത്. എല്ലാവരുടെയും സ്വകാര്യതയെ മാനിച്ചുകൊണ്ടുതന്നെ പുറത്ത് വരേണ്ടതായിട്ടുള്ള കുറേ കാര്യങ്ങളുണ്ടായിരുന്നു. അത് അവഗണിക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. ഏതായാലും ഭാഗീകമായാണെങ്കിലും പുറത്ത് വരുമെന്ന് പറയുന്നത് നല്ല കാര്യമായാണ് കാണുന്നത്.
സിനിമ പോളിസി എന്നു പറഞ്ഞ് പുറത്ത് വരുന്നതില്‍ എപ്പോഴും അവിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യം പരാമര്‍ശിച്ചിട്ടില്ല. അത്തരം കാര്യത്തിന് വേണ്ടി ഒരു കമ്മിറ്റി ഉണ്ടാക്കുകയും അതിന്റെ റിപ്പോര്‍ട്ട് പുറത്തു വരുകയും ചെയ്യുന്നത് ഡബ്ല്യുസിസി എന്നല്ല ടാക്‌സ് അടയ്ക്കുന്ന എല്ലാവരുടെയും അവകാശമാണ് എന്നാണ് കരുതുന്നത്.ഡബ്ല്യുസിസി പ്രതിനിധി പറയുന്നു.
CONTENT HIGHLIGHTS;Happy to release Hema Commission report; W.C.C