സൈബര്‍ കുറ്റകൃത്യങ്ങളുടെ ഭാഗമായി യു എ ഇയില്‍ നിരവധി റിക്രൂട്ടുമെന്റുകള്‍ നടന്നതായി കറിപ്പോർട്ട്. 3,000 ദിര്‍ഹം വരെ അടിസ്ഥാന ശമ്പളം വാഗ്ദാനം ചെയ്താണ് കംപ്യുട്ടർ പ്രവൃത്തി പരിചയമുള്ളവരെ കെണിയില്‍ വീഴ്ത്തിയതെന്നാണ് കണ്ടെത്തൽ. അന്താരാഷ്ട്ര സൈബര്‍ ക്രൈം സിന്‍ഡിക്കേറ്റുകളായിരുന്നു ഇതിനു പിന്നില്‍. ഇവര്‍ക്ക് സങ്കീര്‍ണ ശൃംഖല ഉള്ളതായും പോലീസ് കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ ഇതിന്നായി പോലീസ് പരിശോധന നടത്തിയിരുന്നു.ഇതിനു പിന്നാലെ നൂറുകണക്കിനാളുകള്‍ അറസ്റ്റിലായതായാണ് വിവരം. ഇവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
‘സ്മിഷിംഗ്’ എന്നറിയപ്പെടുന്ന പാഴ്‌സല്‍, പാക്കേജ് ഡെലിവറി തട്ടിപ്പുകളും ഇത്തരക്കാർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.. എമിറേറ്റ്സ് പോസ്റ്റ് പോലെയുള്ള വിശ്വസ്ത സ്ഥാപനമായി ആള്‍മാറാട്ടം നടത്തുന്ന സന്ദേശങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ ലക്ഷ്യമിടുകയായിരുന്നു.. സന്ദേശങ്ങളില്‍ പലപ്പോഴും നിയമാനുസൃത സൈറ്റുകളെ അനുകരിക്കുന്ന വ്യാജ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയിരുന്നു. ഇരകളോട് വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയ, ഡേറ്റിംഗ് ആപ്പുകള്‍, വാട്ട്സ്‌ആപ്പ്, ടെക്സ്റ്റ് മെസേജുകള്‍ എന്നിവ ഉപയോഗിച്ച് പ്രണയ തട്ടിപ്പുകള്‍ ‘അധ്യാപകര്‍’ കൈകാര്യം ചെയ്തു. പലപ്പോഴും തെറ്റ് വന്നതായി നടിച്ച് തുടങ്ങുകയും തിരുത്തിയ ശേഷവും സംസാരം തുടരുകയും ചെയ്യും. കാലക്രമേണ, അവര്‍ ആത്മവിശ്വാസം വളര്‍ത്തുകയും ക്രിപ്റ്റോകറന്‍സി ട്രേഡിംഗില്‍ നിക്ഷേപിക്കുന്നതിന് ഇരകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തട്ടിപ്പുകാര്‍ രഹസ്യമായി നിയന്ത്രിക്കുന്ന ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ വെബ്സൈറ്റ് സന്ദര്‍ശിക്കാനോ ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്.