സാമൂഹിക, സാംസ്കാരിക, സേവന മണ്ഡലങ്ങളിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ 45 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിൽ 45 ക്ലാസിക് സിനിമകളുടെ പ്രദർശനമൊരുക്കുന്നു. ലൈബ്രറി കമ്മിറ്റിയാണ് ലോകസിനിമകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രദർശനം ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ ഏഴിന് രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നാലു പ്രധാന സിനിമകൾ പ്രദർശിപ്പിക്കും.
നാലു സിനിമകളാണ് മലയാളം സബ്ടൈറ്റിൽ നൽകി പ്രദർശിപ്പിക്കുക. ചൈനീസ് സംവിധായകനായ ജിയാൻ കി ഹൂവിന്റെ ‘പോസ്റ്റ്മാൻ ഇൻ ദ മൗണ്ടൻസ്’, ഖസാഖ്സ്താൻ സിനിമയായ ‘ദി അദർ ബാങ്ക്’, ഫിൻലൻഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജൂഹൊ കുസ്മാനന്റെ ‘കമ്പാർട്ട്മെന്റ് നമ്പർ 6’, ഫലസ്തീൻ സംവിധായകനായ ഹാനി അബു അസാദിന്റെ ‘ഒമർ’ എന്നിവയാണ് പ്രദർശിപ്പിക്കുക.