നാഗ്പൂരില്‍ ചികിത്സയ്‌ക്കെത്തിയ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു വിജയന്‍ (വിജയ് നായര്‍ – 42), ഭാര്യ പ്രിയ നായര്‍ (40) എന്നിവരാണു മരിച്ചത്. ശീതളപാനീയത്തില്‍ വിഷം ചേര്‍ത്തു കുടിച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണു വിവരം. പ്രിയ അര്‍ബുദ ബാധിതയായിരുന്നു. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. മൂന്നു മാസം മുന്‍പാണ് ചികിത്സയ്ക്കായി ഇവര്‍ നാഗ്പൂരില്‍ എത്തിയത്. ഒപ്പമുണ്ടായിരുന്ന മകള്‍ സംഭവസമയം ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
”ഗജന്‍ നഗറിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. കുറച്ചുനാള്‍ മുന്‍പായിരുന്നു തലച്ചോറിലെ അര്‍ബുദ ബാധയെക്കുറിച്ച് പ്രിയ അറിയുന്നത്. ചികിത്സയ്ക്കായാണ് ഇവിടേക്കെത്തിയത്. ആഴ്ചയില്‍ 20,000ല്‍ പരം രൂപ ചികിത്സയ്ക്കായി നീക്കിവയ്‌ക്കേണ്ടിവന്നത് കുടുംബത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. കൈവശമുള്ള പണം തീര്‍ന്നപ്പോള്‍ മറ്റുള്ളവരില്‍നിന്നു കടംവാങ്ങാന്‍ തുടങ്ങി. ജൂലൈ ഒന്നികം കൊടുത്തുതീര്‍ക്കണമെന്ന നിബന്ധനയിലായിരുന്നു കടംവാങ്ങിയത്. ഇതിനു കഴിയാതെ വന്നതോടെയാണ് ഇവര്‍ വിഷം കഴിച്ചത്. അന്വേഷണം നടക്കുന്നു” – ജരിപട്ക പൊലീസ് സ്റ്റേഷന്‍ വക്താവ് അറിയിച്ചു.
CONTENT HIGHLIGHTS;A Malayali couple found dead in Nagpur