മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ ആയിരിക്കും മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.
കേന്ദ്ര ബജറ്റില്‍ കണ്ണുംനട്ടിരിക്കുന്ന നിരവധി ആള്‍ക്കാരുണ്ട് രാജ്യത്ത്. പണ്ഡിതന്‍ മുതല്‍ പാമരന്‍ വരെ ഈ ബജറ്റിന്റെ ഭാഗമാകുന്നതു കൊണ്ടാണിത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയും, വീടു മുതല്‍ കൊട്ടാരം വരെയും, സൈക്കിള്‍ മുതല്‍ കപ്പല്‍ വരെയുമുള്ളവര്‍ക്കെല്ലാം ഒരുപോലെ ബാധിക്കുന്നതാണ് കേന്ദ്ര ബജറ്റ്. അതു കൊണ്ടു തന്നെ ബജറ്റ് അവതരണത്തോട് അടുക്കുമ്പോള്‍, ജനങ്ങള്‍, വ്യവസായങ്ങള്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരില്‍ നിന്ന് ഒരുപോലെ പ്രതീക്ഷകളും ആവശ്യങ്ങളും ഉയരുകയാണ്.
അതേസമയം, 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24ന് ആരംഭിച്ചു. 26ന് മൂന്ന് തവണ ബി.ജെ.പി എം.പിയായ ഓം ബിര്‍ള രണ്ടാം തവണയും ലോക്‌സഭാ സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ബ്ലോക്ക് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെതിരെ ശബ്ദ വോട്ടിലൂടെയാണ് അദ്ദേഹം വിജയിച്ചത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 22 ന് ആരംഭിക്കുമെന്നും ബജറ്റ് അവതരണം ഇതിനോടൊപ്പമുണ്ടാകുമെന്നും വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 9 വരെ സമ്മേളനം തുടരാനാണ് സാധ്യത. കഴിഞ്ഞ മാസം 22ന്, നിര്‍മല സീതാരാമന്‍ 53-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ചിരുന്നു. ചരക്കുകളിലും സേവനങ്ങളിലും ജി.എസ്.ടി ബാധകമാക്കുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ജി.എസ്.ടി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി നിരക്കുകളും സേവന ഇളവുകളും പരിഷ്‌ക്കരിക്കുന്നതിന് നിരവധി ശുപാര്‍ശകള്‍ സംസ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റ് അവതരണ വേളയില്‍, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 11.11 ലക്ഷം കോടി രൂപ വകയിരുത്തി അടിസ്ഥാന സൗകര്യവികസനത്തിനായി സര്‍ക്കാര്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചതായും ധനമന്ത്രി പറഞ്ഞിരുന്നു. ഇത് ജി.ഡി.പിയുടെ 3.4 ശതമാനമായിരുന്നു. ഇതോടെ, വൃത്തിയുള്ളതും തിരക്കൊഴിഞ്ഞതുമായ നഗരങ്ങളുള്ള അതിവേഗ ആക്‌സസ്-നിയന്ത്രിത ഹൈവേകള്‍, കാര്യക്ഷമമായ തുറമുഖങ്ങള്‍, സുരക്ഷിതവും വേഗതയേറിയതുമായ ട്രെയിനുകള്‍ എന്നീ ലക്ഷ്യങ്ങളിലേക്ക് രാജ്യം എത്തിപ്പെടും.
ഫെബ്രുവരി 1 ന് നടത്തിയ ഇടക്കാല ബജറ്റ് പ്രസംഗത്തില്‍, 2023-24 ലെ പുതുക്കിയ എസ്റ്റിമേറ്റില്‍ നല്‍കിയിരിക്കുന്ന അതേ തലത്തില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 86,000 കോടി രൂപ നല്‍കി. ചില സംസ്ഥാനങ്ങളില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ പ്രവര്‍ത്തിക്കുന്ന രീതിയെക്കുറിച്ച് സി.എ.ജി ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്. അവിടെ ക്ലെയിമുകള്‍ പരിശോധിക്കേണ്ട ഘട്ടത്തിലെത്തി. ‘അവര്‍ [വേതനം വാങ്ങുന്നവര്‍] യഥാര്‍ത്ഥത്തില്‍ നിലത്തിരിക്കുന്ന ആളുകളാണോ എന്നു പരിശോധിച്ചേക്കും. ഇങ്ങനെ തുടങ്ങിയുള്ള പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിക്കുകയാണ്.
CONTENT HIGHLIGHTS;Union Budget on 23rd: Third Modi government’s first general budget