Kerala

വി.ഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

കാസര്‍കോട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാസര്‍കോട് ബേക്കല്‍ പള്ളിക്കര പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം.

മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ആര്‍ക്കും പരിക്കില്ല. മറ്റൊരു കാര്‍ എത്തിച്ച് അദ്ദേഹം യാത്ര തുടര്‍ന്നു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക കാറാണ് അപകടത്തില്‍പ്പെട്ടത്.