Saudi Arabia

സൗദി അറേബ്യയില്‍ മുഹറം ഒന്ന് നാളെ

റിയാദ്: സൗദി അറേബ്യയില്‍ മുഹറം ഒന്ന് ജൂലൈ 7ന്. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ദുല്‍ഹജ് 29 വെള്ളിയാഴ്ച (ജൂലൈ 5)ന് വൈകിട്ട് സൗദിയില്‍ എവിടെയും മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഇന്ന് ദുല്‍ഹജ് 30 പൂര്‍ത്തിയാക്കി നാളെ മുഹറം ഒന്നായി കണക്കാക്കാന്‍ തീരുമാനിച്ചതായി സുപ്രീം കോടതി പ്രസ്താവനയില്‍ അറിയിച്ചു.