സോഡ ചേർത്ത പുതിന – ചെറുനാരങ്ങാ ജ്യൂസ്, വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ (രണ്ട് വലിയ ഗ്ലാസിന് )
- പുതിനയില – 30 -35 എണ്ണം
- ചെറുനാരങ്ങ – 2 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- സോഡ – 500 മില്ലി
- തണുത്ത വെള്ളം – 1/ 2 കപ്പ്
- പഞ്ചസാര
- ഐസ് ക്യൂബ്സ്
തയാറാക്കുന്ന വിധം
- ഒരു മിക്സിയുടെ ജാറിലേക്കു പുതിനയില, നാരങ്ങാനീര്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്സ്, അര കപ്പ് തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
- ശേഷം ഇത് അരിച്ചെടുക്കാം. ഇനി ഒരു സെർവിങ് ഗ്ലാസിൽ ആദ്യം കുറച്ചു ഐസ് ക്യൂബ്സ് ഇട്ടുകൊടുക്കുക.
- ശേഷം പുതിന ജ്യൂസ് ഒഴിക്കുക.
- ഇനി ആവശ്യത്തിന് തണുത്ത സോഡാ കൂടി ചേർത്ത് ഒന്ന് യോജിപ്പിക്കുക.
content highlight: mint-lemon-juice