നാരങ്ങാ വെള്ളം തയാറാക്കുമ്പോൾ അൽപം ഇഞ്ചി സിറപ്പ് ചേർത്താൽ സൂപ്പർ ടേസ്റ്റാണ്. സിറപ്പ് തയാറാക്കി സൂക്ഷിച്ചാൽ ആവശ്യത്തിന് ഉപയോഗിക്കാം.
ചേരുവകൾ
- വെള്ളം – നാല് കപ്പ്
- ഇഞ്ചി ചെറുതായി അരിഞ്ഞത്– 2 കപ്പ്
- പഞ്ചസാര– രണ്ടര കപ്പ്
- കുതിർത്ത കസ്കസ്– 1 സ്പൂൺ
ഇഞ്ചി ചെറുതായി അരിഞ്ഞത് നാല് കപ്പ് വെള്ളത്തിൽ 15–20 മിനിറ്റ് നന്നായി തിളപ്പിക്കണം.തീ ഓഫ് ചെയ്തശേഷം മറ്റൊരു പാത്രത്തിലോട്ട് അരിച്ച് ഒഴിക്കുക. വീണ്ടും മറ്റൊരു പാനിലേക്ക് ഇഞ്ചി സിറപ്പ് ഒഴിച്ച് പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞ് സിറപ്പ് രൂപത്തിലാകുമ്പോൾ തീ ഓഫ് ചെയ്യുക. നന്നായി തണുക്കാൻ വയ്ക്കുക.