Recipe

ഒരു സ്പെഷ്യൽ കട്ടൻ ചായ തയാറാക്കിയാലോ ? | black-tea

സ്പെഷൽ രുചിയിൽ ഒരു കട്ടന് ചായ തയാറാക്കിയാലോ?

ചേരുവകൾ

വെള്ളം – 2 കപ്പ്
ചായപ്പൊടി – 1 ടീസ്പൂൺ
പട്ട – ഒരു ചെറിയ കഷ്ണം
വഴനയില – 1
പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • സോസ് പാനിലേക്കു വെള്ളം ഒഴിച്ച് ചൂടാക്കുക.
  • ചൂടായി വരുമ്പോൾ പട്ട, വഴനയില എന്നിവ ഇട്ടു മൂടിവച്ചു തിളപ്പിക്കുക.
  • തിളച്ചുവരുമ്പോൾ ചായപ്പൊടി ചേർത്ത് വീണ്ടും തിളപ്പിക്കുക.
  • ആവശ്യത്തിന് പഞ്ചസാര ചേർത്തിളക്കി അരിച്ചെടുത്തു ചൂടോടെ വിളമ്പാം.

content highlight: black-tea