Kerala

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് | It will rain in the state today and tomorrow; Yellow alert in seven districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കും. വടക്കൻ കേരളത്തിൽ ശക്തമായിരുന്ന മഴ ഇന്നു തെക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്നു രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണമുണ്ട്.

Latest News