Food

സാധാരണ കട്ലറ്റിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു കട്ലറ്റ് തയ്യാറാക്കി നോക്കാം

സാധാരണ കട്ലറ്റിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു കട്ലറ്റ് തയ്യാറാക്കിയാലോ, അതും നൂഡിൽസ് വെച്ച്. ക്രിസ്പി നൂഡിൽസ് കട്ട്ലറ്റുകൾ രുചികരമായും എളുപ്പത്തിലും തയ്യാറാക്കാവുന്ന ഒന്നാണ്. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 200 ഗ്രാം വേവിച്ചു പൊടിച്ച ഉരുളക്കിഴങ്ങ്
  • 50 ഗ്രാം ഉള്ളിയും കാരറ്റും (അരിഞ്ഞത്)
  • 100 ഗ്രാം നൂഡിൽസ്
  • ചാട്ട് മസാല
  • ജീരകപ്പൊടി
  • ഉപ്പ്
  • മല്ലിയില ആവശ്യാനുസരണം
  • വറുക്കാൻ എണ്ണ

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, ഉള്ളി, കാരറ്റ്, നൂഡിൽസ്, ചാട്ട് മസാല, ജീരകം പൊടി, ഉപ്പ്, മല്ലിയില എന്നിവ കുഴച്ച് കുഴച്ച് അതിൽ നിന്ന് ചെറുനാരങ്ങാ വലിപ്പത്തിലുള്ള ഉരുളകൾ കോരിയെടുക്കുക. മല്ലിയില ചട്ണി അല്ലെങ്കിൽ തക്കാളി കെച്ചപ്പ് എന്നിവയുടെ കൂടെ ചൂടോടെ കഴിക്കാം.