കുട്ടികള്‍ക്ക് ഏറെയിഷ്ടപ്പെടുന്ന വിഭവമാണ് പനീര്‍. വളരെ കുറഞ്ഞ സമയത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പനീര്‍ ഫ്രൈ പരീക്ഷിച്ചാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന പനീർ ഫ്രൈ കിടിലൻ സ്വാദിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പനീര്‍-200 ഗ്രാം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1/2 ടീസ്പൂണ്‍
- ചുവന്ന മുളക് പൊടി-1 ടീസ്പൂണ്‍
- ഗരം മസാല പൊടി-1 ടീസ്പൂണ്‍
- കുരുമുളക്-1/2 ടീസ്പൂണ്‍
- ധാന്യപ്പൊടി-1/2 കപ്പ്
- ബ്രെഡ്ക്രംബ്സ്-1/2 കപ്പ്
- പാല് -2 ടീസ്പൂണ്‍
- ഉപ്പ്-ആവശ്യത്തിന്
- എണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പനീര്‍ ചെറിയ ക്യൂബുകളാക്കി മുറിച്ചെടുക്കാം.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക്പൊടി, ഉപ്പ് എന്നിവ നന്നായി ചേര്‍ത്തിളക്കി പേസ്റ്റാക്കി ഇതില്‍ പുരട്ടിവെക്കുക. അഞ്ചു മിനിറ്റ് മാരിനേറ്റ് ചെയ്യാന്‍ വെക്കണം. ശേഷം ഒരു പാത്രത്തില്‍ കോണ്‍ഫ്ളോര്‍, പാല്, ഗരം മസാല, കുരുമുളക്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതം തയ്യാറാക്കുക.ഇതില്‍ പനീര്‍ കഷ്ണങ്ങൾ മുക്കി, ബ്രെഡ്ക്രംബ്സില്‍ പൊതിയുക, ശേഷം സ്വര്‍ണ്ണനിറമാകുന്ന പാകത്തില്‍ നന്നായി വറുത്തെടുക്കാം.