ഫ്രെഞ്ച് ടോസ്റ്റ് വിത്ത് മാംഗോ സോസ് കഴിച്ചിട്ടുണ്ടോ? എളുപ്പത്തിലും രുചികരവുമായി തയ്യാറാക്കാവുന്ന ഒരു സായാഹ്ന ലഘുഭക്ഷണമാണ് ഇത്, കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപെടും.
ആവശ്യമായ ചേരുവകൾ
- ബ്രെഡ് കഷ്ണങ്ങൾ – 4 എണ്ണം
- മുട്ട – 1 എണ്ണം
- മാങ്ങ – 1 എണ്ണം
- ഓറഞ്ച് ജ്യൂസ് – 4 ടീസ്പൂൺ
- വെണ്ണ – 4 ടീസ്പൂൺ
- പഞ്ചസാര – 4 ടീസ്പൂൺ
- കറുവപ്പട്ട പൊടി – 1/4 ടീസ്പൂൺ
- പാൽ – 50 മില്ലി
തയ്യാറാക്കുന്ന വിധം
മാങ്ങ വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു നോൺ സ്റ്റിക് പാനിൽ 2 ടേബിൾസ്പൂൺ വെണ്ണ ചൂടാക്കി അരിഞ്ഞ മാങ്ങാ കഷണങ്ങൾ, 2 ടീസ്പൂൺ പഞ്ചസാര, കറുവപ്പട്ട പൊടി, ഓറഞ്ച് ജ്യൂസ് എന്നിവ ചേർക്കുക. ഏകദേശം 10 മിനിറ്റ് കുറഞ്ഞ തീയിൽ മാങ്ങ വേവിക്കുക. തീ ഓഫ് ചെയ്യുക. മാംഗോ സോസ് തയ്യാർ.
ഒരു ബൗൾ എടുത്ത് പാൽ, മുട്ട, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഒരു പാൻ ചൂടാക്കി ഇടത്തരം ചൂടിൽ വെണ്ണ ഉരുക്കുക. ബ്രെഡിൻ്റെ ഇരുവശവും മുട്ട, പാൽ മിശ്രിതത്തിൽ മുക്കി പാനിൽ വയ്ക്കുക. ബ്രെഡ് കഷണങ്ങൾ ചെറിയ തീയിൽ ഇരുവശവും ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. തീ ഓഫ് ചെയ്യുക. ഫ്രഞ്ച് ടോസ്റ്റിനു മുകളിൽ മാംഗോ സോസ് ചേർത്ത് വിളമ്പുക. മാംഗോ സോസിനൊപ്പം രുചികരമായ ഫ്രഞ്ച് ടോസ്റ്റ് തയ്യാർ.