കെഎസ്ഇബി ഓഫീസില്‍ അക്രമം നടത്തിയെന്ന പേരില്‍ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ച കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്‍ പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. തിരുവമ്പാടി സ്വദേശി യു.സി. അജ്മല്‍ ഉള്ളാട്ടില്‍ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെഎസ്ഇബി വിഛേദിച്ചത്. ഇതിനെതിരെ സെക്ഷന്‍ ഓഫീസില്‍ പ്രതിഷേധിക്കാനെത്തിയ യുവാവിന്റെ പ്രായമായ പിതാവ് ഹൃദ്രോഗ ബാധിതനായി ആശുപത്രിയിലാണ്. കെഎസ്ഇബി സി എം ഡി യുടെ നിര്‍ദ്ദേശ പ്രകാരമാണ് കണക്ഷന് വിഛേദിച്ചതെന്നാണ് വാര്‍ത്തകള്‍. അജ്മലിന്റെ വീട്ടിലുള്ള ബില്‍ ഓണ്‍ലൈനായി അടച്ചങ്കിലും കണക്ഷന് വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.