Thrissur

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മതില്‍ തകര്‍ന്ന് ദേഹത്തേക്ക് വീണ് ആണ് ദാരുണാന്ത്യം സംഭവിച്ചത്.

പഴക്കം ചെന്ന മതിലിന്റെ താഴെയിരുന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മതില്‍ അടര്‍ന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.