Science

ഒറ്റരാത്രി കൊണ്ട് കോടിപ്പതിയാക്കും ഈ ഇത്തിരി കുഞ്ഞൻ വണ്ട്!! | This little baby beetle will become a millionaire overnight!!

ഒരു വണ്ടിന്റെ വില 75ലക്ഷം.. എന്ത് എന്നല്ലേ സത്യം ആണ്. ഇവനെ ഈ വില കൊടുത്ത് വീട്ടിൽ കൊണ്ട് വരുന്നവരും കുറവല്ല.. ഏഹ് എന്താണ് ഇവന് ഇത്രയും പ്രത്യേകത എന്നല്ലേ.. പറയാം.യൂറോപ്യൻ സ്റ്റാഗ് വണ്ട് അല്ലെങ്കിൽ ഗ്രേറ്റർ സ്റ്റാഗ് വണ്ട് എന്നറിയപ്പെടുന്ന ലുക്കാനസ് സെർവസ് പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും അറിയപ്പെടുന്ന സ്‌റ്റാഗ് വണ്ടുകളിൽ ഒന്നാണ് ഇവൻ,. ജീവനില്ലാത്ത മരക്കഷണങ്ങളെയാണ് സ്റ്റാഗ് വണ്ടുകളുടെ ലാർവകൾ ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. മരക്കഷണങ്ങളിലെ ഫംഗസുകളെയും ചെറുജീവികളെയും ലാർവകൾ ഭക്ഷണമാക്കും. എന്നാൽ പ്രായപൂർത്തിയായെത്തിയ സ്റ്റാഗ് വണ്ടുകൾ ആഹാരം കഴിക്കാറില്ല. നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം അഴുകുന്ന പഴങ്ങളിൽ നിന്നും ചെറു തൈകളിൽനിന്നുമൊക്കെ ലഭിക്കുന്ന മധുരമുള്ള ദ്രാവകം മാത്രമാണ് ഇവ കുടിക്കുന്നത്. അതൊക്കെ ശരി ഇവന് എന്തിനാ ഇത്രയും വില എന്നല്ലേ.. നമ്മൾ മലയാളികളുടെ സ്വഭാവം എന്താണ്.. ഇത് കൊണ്ട് പോയി വീട്ടിൽ വച്ചാൽ പണം, ഭാഗ്യം വരും എന്നൊക്കെ പറഞ്ഞാൽ മൂക്കും കുത്തി വീഴും അല്ലേ. എന്നിട്ട് അവർ പറയുന്ന പണം കൊടുത്ത് അത് അങ്ങ് വാങ്ങും. അത് പോലെ തന്നെയാണ് ഇതും. ഇവനെ വീട്ടിൽ കൊണ്ട് വന്നാൽ ഭാഗ്യം വരുമെന്നാണ് . വെറുതെ അല്ല ഒറ്റ ദിവസം കൊണ്ട് വരും എന്നാണ് യൂറോപ്പ്യൻ കൺട്രിയിലുള്ളവർ വിശ്വസിക്കുന്നത്. ഇതിൽ രസം എന്താണെന്ന് വച്ചാൽ അങ്ങനെ ആരെങ്കിലും പണക്കാരൻ ആയോ അതും ഇല്ല.വണ്ടുകുടുംബമായ ലുക്കാനിഡെയിലിൽ ഉൾപ്പെടുന്ന വണ്ടുകളെ പൊതുവെ വിളിക്കുന്ന പേര് സ്റ്റാഗ് വണ്ടുകൾ. 1200 ഇനങ്ങളാണ് ഈ കുടുംബത്തിൽ ഉള്ളത്. പൊതുവേ രണ്ടിഞ്ച് മാത്രം നീളമുള്ള ഇവ ലോകത്തിലെ ഏറ്റവും വിചിത്രവും അപൂർവമായ ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. ഈ പ്രത്യേകതകളാണ് ഇവയെ ഏറെ വിലപിടിപ്പുള്ളതായത്. കറുത്ത നിറത്തിലുള്ള തല ഭാഗത്തു നിന്നും പുറത്തേക്ക് വരുന്ന രണ്ടു കൊമ്പുകളാണ് ഇവയെ തിരിച്ചറിയാനുള്ള പ്രധാന അടയാളം. പൂച്ചകളെയും നായകളെയുമൊക്കെ പോലെ ഈ ഇനത്തിൽ പെട്ട വണ്ടുകളെ വീട്ടിൽ വളർത്തുന്നവരും ധാരാളമുണ്ട്. ഏതാനും വർഷങ്ങൾക്കു മുമ്പ് ജപ്പാൻ സ്വദേശിയായ ഒരു ബ്രീഡർ തൻ്റെ സ്റ്റാഗ് വണ്ടിയെ 65 ലക്ഷം രൂപയ്ക്ക് വിറ്റത്. ഈ വില കേട്ട് ഞെട്ടണ്ട. ഇപ്പോൾ ഇവയെ സാന്തമാക്കാൻ കോടികൾ വരെ മുടക്കാൻ തയ്യാറായി ആളുകൾ മുന്നോട്ടുവരുന്നുണ്ട്.

Content highlight : This little baby beetle will become a millionaire overnight!!