കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഇടിമുറിയില്ലെന്ന റജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നാണു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത കെ.എസ്.യു പ്രവര്‍ത്തകനും എംഎ മലയാളം വിദ്യാര്‍ഥിയുമായ സാന്‍ ജോസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ക്കും അതു പോലെ ചാന്‍സിലര്‍ക്കും കത്തു നല്‍കാനുള്ള തീരുമാനത്തിലാണ് സാന്‍ ജോസ്. ഇടതുപക്ഷ അധ്യാപക സംഘടനയിലെ ഉന്നതരെ ഉള്‍പ്പെടുത്തിയാണ് റജിസ്ട്രാര്‍ അന്വേഷണ സമിതി രൂപീകരിച്ചത്. അന്വേഷണ സമിതിയുടെ തലപ്പത്തുണ്ടായിരുന്ന അധ്യാപകനു ഇന്നലെ ഉന്നത പദവി ലഭിച്ചത് ഉപകാരസ്മരണയാണെന്ന് കെഎസ്യു ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്താസമ്മേളനം വിളിക്കാനും കെ.എസ്.യു തീരുമാനം എടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സാന്‍ ജോസ് വ്യക്തമാക്കി.
സാന്‍ ജോസിനോട് അടുപ്പമുള്ള വിദ്യാര്‍ഥികളോടാണു ക്ലാസിലെത്തിയാല്‍ കൈകാര്യം ചെയ്യും എന്ന തരത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. അവന്‍ ഇങ്ങോട്ടു തന്നെ വരുമെന്ന് പറഞ്ഞേക്കണം. അഭിനയമൊക്കെ നിര്‍ത്താന്‍ പറഞ്ഞോ. കേസുമായി മുന്നോട്ടു പോവാനാണ് ഭാവമെങ്കില്‍ വച്ചേക്കില്ലയെന്ന തരത്തിലായിരുന്നു ഭീഷണി. ബുധനാഴ്ച മുതല്‍ താന്‍ ക്യാംപസില്‍ പഠനത്തിനു പോകുമെന്നു സാന്‍ ജോസ് പറഞ്ഞു. സാന്‍ ജോസിനു ക്യാമ്പസില്‍ പൊലീസ് സംരക്ഷണം ഒരുക്കണമെന്നാണു കെഎസ്യു ആവശ്യം. കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റലില്‍ കഴിയുന്ന അന്തേവാസികളുടെ കൃത്യമായ കണക്കെടുക്കണമെന്നും സാന്‍ ജോസ് വൈസ് ചാന്‍സലര്‍ക്ക് കൊടുക്കുന്ന കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ക്യാമ്പസില്‍ ഇടിമുറിയില്ലെന്ന് എസ്എഫ്‌ഐയും അന്വേഷണ സമിതി റിപ്പോര്‍ട്ടും പറയുമ്പോള്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ പലരും പുറമെ പറയാന്‍ തയാറാകുന്നില്ല. തനിക്ക് ക്യാമ്പസില്‍ നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി ഒരു ആദിവാസി യുവാവും ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.
കാര്യവട്ടം ക്യാമ്പസിലെ ഇടിമുറി മര്‍ദനത്തില്‍ കെഎസ്യുവിന്റെ ആരോപണം തള്ളി സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു. ക്യാംപസില്‍ ഇടിമുറി ഇല്ലെന്ന് അന്വേഷണ സമിതി. എന്നാല്‍ റജിസ്ട്രാറുടെ റിപ്പോര്‍ട്ട് തെറ്റെന്ന് മര്‍ദനത്തിനിരയായ സാന്‍ ജോസ്. 121-ആം നമ്പര്‍ മുറി അടച്ചിട്ടിരിക്കുക ആയിരുന്നു എന്ന അന്വേഷണ സമിതിയുടെ വാദം ശരിയല്ലെന്നും വിസിയുടെ നിര്‍ദ്ദേശ പ്രകാരം രജിസ്ട്രാര്‍ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇടിമുറി മര്‍ദ്ദനമെന്ന ആരോപണം തെറ്റാണെന്ന് പറയുന്നത്. മര്‍ദ്ദനത്തിന് ഇരയായ കെഎസ്യു നേതാവ് സാന്‍ജോസിനെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രജിസ്ട്രാറുടെ റിപ്പോര്‍ട്ട് തെറ്റാണെന്നും 121-ആം നമ്പര്‍ മുറിയില്‍ താന്‍ നേരിട്ടത് കൊടിയ മര്‍ദ്ധനമാണെന്നും സാന്‍ ജോസ് പറഞ്ഞു. അതേസമയം എസ്എഫ്‌ഐയുടെ തിരക്കഥയാണ് അന്വേഷണ റിപ്പോര്‍ട് എന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സഹോദരിയെ കാമ്പസില്‍ എത്തിക്കാന്‍ വന്ന ജോബിന്‍സ് എന്നയാളെ ചൊല്ലി എസ്എഫ്‌ഐ തുടങ്ങിയ തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ക്രൂരമര്‍ദ്ദനം നടന്ന സാഹചര്യത്തില്‍ പോലും മറ്റ് കാര്യങ്ങള്‍ പരാമര്‍ശിക്കാതെ ക്യാമ്പസില്‍ സംഘട്ടനം നടന്നിരുന്നു എന്ന് മാത്രമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.