കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി. വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്. കണക്ഷൻ വിച്ഛേദിച്ച നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് റാന്തൽ കത്തിച്ച് പ്രതിഷേധിച്ചു. തടയാൻ ശ്രമിച്ച പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
അജ്മലിന്റെ വീട്ടിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കെഎസ്ഇബി ഓഫീസിന് മുന്നിൽ എത്തിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്. തുടർന്ന് കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം ഇനി കെ.എസ്.ഇ.ബി. ഓഫീസോ ഉദ്യോഗസ്ഥരെയോ ആക്രമിക്കില്ലെന്ന് ഉറപ്പു നൽകിയാൽ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്. അജ്മലിന്റെ പിതാവിന്റെ പേരിൽ 11 കണക്ഷനുകൾ ഉണ്ടെന്നും സ്ഥിരമായി വൈദ്യുതി ബില്ലടക്കാറില്ലെന്നും കെഎസ്ഇബി ചെയർമാൻ വിശദീകരിച്ചു.