ലോകത്തിലെ തന്നെ ഏറ്റവും വീതിയുള്ള വെള്ളച്ചാട്ടമായ ബയോമ വെള്ളച്ചാട്ടം…
ഇതിന്റെ പഴയ പേര് സ്റ്റാൻലി വെള്ളച്ചാട്ടമെന്നാണ്..
ബയോമ വെള്ളച്ചാട്ടത്തിന് ശേഷമാണ് ലുലുബ നദി കോംഗോ നദി എന്നറിയപ്പെടുന്നത്…
ഈ റ ആകൃതിയിൽ ഉള്ള ഗതി മാറ്റം മൂലമാണ് നദി ഭൂമധ്യ രേഖയെ രണ്ട് തവണ മറി കിടക്കുന്നത്…
ബോയോമ വെള്ളച്ചാട്ടത്തിന് സമീപമാണ് കിസാങ്കിനി എന്ന നഗരം..
കിസാങ്കിനിയുടെ പഴയ പേര് സ്റ്റാൻലി വില്ല എന്നാണ്..
ഇവിടെ 20 ലക്ഷം ജനം വസിക്കുന്നു…
ബോയോമ വെള്ളച്ചാട്ടത്തിൽ നിന്നും 1,600 കിലോമീറ്റർ കോംഗോ നദിയിൽ കൂടി സഞ്ചാരിച്ചാൽ കിൻസാഷയിൽ എത്തും..
ആൾജീരിയ കഴിഞ്ഞാൽ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ…
23 ലക്ഷം ച. കി. മിയാണ് ഈ രാജ്യത്തിന്റെ വിസ്തീർണം…
ഇന്ത്യയുടേത് 33 ലക്ഷം ആണെന്ന് ഓർക്കുക..
കോംഗോ നദി കൂടുതലും ഒഴുകുന്നത് ഈ രാജ്യത്ത് കൂടിയാണ്..
എന്നാൽ ഇതിന്റെ ഡ്രൈനേജ് ഏരിയ 35 ലക്ഷം ച. കി. മീ വിസ്തൃതിയിൽ 7 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്നു..
ആമസോണിന്റെ ഡ്രൈനേജ് ഏരിയയുടെ പകുതിയാണിത്
മധ്യ ആഫ്രിക്കൻ മലനിരകളിൽ നിന്നും ആരംഭിക്കുന്ന ഈ മഹാ പ്രവാഹം, ഒഴുകി ഒഴുകി അറ്റ്ലാന്റിക്കിൽ പതിക്കും മുമ്പ് ഭൂമിയിലെ അമൂല്യമായ ആകർഷണീയമായ കോടാനുകോടി സസ്യങ്ങൾക്കും മൃഗങ്ങൾക്കും ജീവ ജലം പ്രധാനം ചെയ്യുന്നു…
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ചരിത്രത്തിലും, വികസനത്തിലും ഒരു നിർണ്ണായക ശക്തിയാണ് കോംഗോ നദി..
പുരാതന കാലത്ത് ഇതിന്റെ തീരത്ത് ഉദിച്ചുയർന്നു അസ്തമിച്ച നിരവധി നാട്ട് രാജ്യങ്ങളും സാമ്രാജ്യങ്ങളും ഈ നദിയെ ഒരു പ്രധാന വാണിജ്യ വ്യാപര പാതയായി കണ്ടു…
ഇതിന്റെ തീരത്ത് ജീവിക്കുന്ന ജനകോടികൾ ഇന്നും കൃഷിക്കും, വ്യവസായത്തിനും, ഗതാഗതത്തിനും കോംഗോ നദിയെ ആശ്രയിക്കുന്നു..
ഏറ്റവും അത്ഭുതകരമായ കാര്യം ഇതിന്റെ ജൈവ വൈവിദ്ധ്യമാണ്…
ആമസോൺ വനം പോലെ അമൂല്യമായ സസ്യ ജന്തുജാലങ്ങളെ ഇവിടെ കാണാം…
ഹിപ്പോകൾ, ഗൊറില്ലകൾ മറ്റ് കുരങ്ങ് വർഗ്ഗങ്ങൾ ഇവ വിരഹിക്കുന്ന അമൂല്യമായ ഒരിടം..
സൗന്ദര്യത്തിനും പ്രാധാന്യത്തിനും ഒപ്പം ഈ നദി കാലാവസ്ഥ വ്യതിയാനം, മലിനീകരണം, വന നശീകരണം പോലുള്ള പല പല വെല്ലുവിളികളും നേരിടുന്നു…
ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ ഇവ ബാധിക്കുന്നു…
തന്മൂലം ജീവജാലങ്ങൾ പലതും വംശനാശ ഭീഷണിയിലാണ്…
എന്നാലും നദിയെ സംരക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങൾ നടക്കുന്നു..
ആഫ്രിക്കൻ തലമുറകൾക്ക് ഒരു സുപ്രധാന ഭാഗമായി ഈ നദി ഉണ്ടാകും എന്ന് നമുക്ക് പ്രത്യാശിക്കാം..
കുട്ടി കാലത്ത് തന്നെ നമ്മൾ നൈൽ എന്നും ആമസോൺ എന്നും കേൾക്കും…
Content highlight : Do you know which is the largest country in Africa after Algeria?!