Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

സഞ്ചാരികളുടെ സ്വർഗ്ഗമായ ഇടുക്കി; കാണാതെ പോകരുത് ഈ സ്ഥലങ്ങൾ | Tourist attractions in Idukki

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 7, 2024, 08:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമുള്ള ജില്ലയാണ് ഇടുക്കി. ആരെയും ആകർഷിക്കുന്ന പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച സൗന്ദര്യമാണ് ഇടുക്കിയുടെ പ്രത്യേകത. ഇരവികുളം നാഷണൽ പാർക്ക്, കുറിഞ്ഞിമല സാങ്ച്വറി, മൂന്നാർ, വാഗമൺ, പീരുമേട്, കുട്ടിക്കാനം, ഇടുക്കി ആർച്ച് ഡാം, തൊമ്മൻകുത്തും ആനച്ചാടികുത്തും, വട്ടവട, മറയൂർ, വൈശാലി ഗുഹ, തേക്കടി തുടങ്ങി കണ്ടാലും കണ്ടാലും മതി വരാത്ത നിരവധി കാഴ്ചകളാണ് ഇടുക്കി സഞ്ചാരികൾക്കായി കാത്തുവച്ചിരിക്കുന്നത്. പരിചയപ്പെടാം അതിൽ ചില സ്ഥലങ്ങളെ.

1. ഇരവികുളം നാഷണൽ പാർക്ക്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഇരവികുളം നാഷണൽ പാർക്ക്. പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ ഉദ്യാനം വന്യജീവി വകുപ്പിൻ്റെ കീഴിലാണ്. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. വരയാടുകൾ കൂട്ടമായി അധിവസിക്കുന്ന സ്ഥലമെന്നതിനാൽ ധാരളാം വിനോദസഞ്ചാരികളാണ് ഇവിടെ നിത്യവും എത്തുന്നത്. ഇന്ത്യയിലെ തന്നെ വലിയൊരു പാർക്ക് ആണ് ഇരവികുളം നാഷണൽ പാർക്ക്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഉദ്യാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. രാജമലയെന്ന് അറിയപ്പെടുന്നത് ടൂറിസം ഏരിയയാണ്. ഇവിടെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളു. 26 തരത്തില്‍പ്പെട്ട സസ്തനികള്‍, 132 വിഭാഗം പക്ഷികള്‍ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്ത് സുരക്ഷിതരായി ജീവിക്കുന്നുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കില്ല. മൃഗങ്ങളുടെ പ്രജനനകാലമായതിനാലാണ് ഇക്കാലത്ത് സഞ്ചാരികളെ നിരോധിക്കുന്നത്. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്. ചിന്നാര്‍, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോള്‍ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഘലയായി സ്ഥലം മാറുന്നു. മൂന്നാറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വരും ഇവിടെയെത്താൻ.

2 . മൂന്നാർ

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1600-1800 മീറ്റര്‍ ഉയരത്തിലാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിൻ്റെ കാശ്മീർ എന്നാണ് മൂന്നാർ അറിയപ്പെടുന്നത്. മിക്കവാറും മഞ്ഞുമൂടിയ കാലാവസ്ഥയാണ്. കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ്. കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനായി പണിത പല ബംഗ്ലാവുകളും ഇപ്പോഴും കാണാം.

ReadAlso:

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

ടൂറിസ്റ്റ് നിയമങ്ങൾ കർശ്ശനമാക്കി ബാലി!!

മുംബൈ അതിശയങ്ങളുടെ ലോകമാണ്…ഓരോ തെരുവുകളും നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു

കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്. തമിഴ്‌നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍ കഴിയും. ബൈക്കില്‍ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കുമെല്ലാം മൂന്നാര്‍ ഇഷ്ടലൊക്കേഷനാണ്. അസ്സല്‍ ട്രക്കിങ്, ബൈക്കിങ് ട്രെയിലുകളാണ് ഇവിടുത്തേത്.

ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവര്‍ക്കും, സാഹസികതയിലേര്‍പ്പെടാനാഗ്രഹിയ്ക്കുന്ന യുവാക്കള്‍ക്കും ഏകാകികളായി യാത്രചെയ്യുന്നവര്‍ക്കുമെല്ലാം മൂന്നാര്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി തന്നെയാണ് സമ്മാനിക്കുകയെന്നതില്‍ സംശയം വേണ്ട. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസയാണ് മൂന്നാര്‍. മൂന്നാറിലെ കാഴ്ചകൾ നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിനുള്ള പ്രധാനകാരണം ഒട്ടും അലോസരപ്പെടുത്താത്ത കാലാവസ്ഥതന്നെയാണ്. പശ്ചിമഘട്ടമലനിരകളിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. എറണാകുളത്തു നിന്ന് അടിമാലി വഴി മൂന്നാറിൽ എത്താം. എറണാകുളത്തുനിന്ന് 100 കിലോ മീറ്ററാണ് മൂന്നാറിൽ എത്താനുള്ള ദൂരം.

3 . കുറിഞ്ഞിമല സാങ്ച്വറി

ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. ആന, നീലഗിരി, കാട്ടുപോത്ത്, മാനുകള്‍, വരയാടുകൾ എന്നീ മൃഗങ്ങളും നീലക്കുറിഞ്ഞി അടക്കമുള്ള അപൂര്‍വമായ ജീവവൈവിദ്ധ്യങ്ങളെയും ഈ സാങ്ച്വറി സംരക്ഷിക്കുന്നു. ഇരവികുളം, പാമ്പാടും ശോല, ആനമുടി ശോല എന്നീ ദേശീയോദ്യാനങ്ങളും കുറിഞ്ഞിമല സാങ്ച്വറിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. അപൂര്‍വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം. വംശമറ്റ്‌ കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്. മൂന്നാറിൽ എത്തുന്നവർക്ക് അടുത്ത് തന്നെ കാണാൻ പറ്റുന്നതാണ് കുറിഞ്ഞിമല സാങ്ച്വറിയും.


4. വാഗമൺ

യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും പലപ്പോഴും. കടല്‍ത്തീരങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും ഏറെയുള്ള കേരളത്തില്‍ ഹില്‍ സ്‌റ്റേഷനുകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഉള്ളവ അതിമനോഹരമാണുതാനം. വയനാടും, മൂന്നാറും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്‌റ്റേഷന്‍ റാണിമാര്‍. വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും. നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലിമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍.

വളരെ ചെറിയൊരു നഗരമാണ് വാഗമണിലേത്, പക്ഷേ ഇവിടുത്തെ പ്രകൃതിസൗന്ദര്യത്തിന് മുന്നില്‍ ഇതൊരു കുറവായി തോന്നുകയേയില്ല. സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണ്‍ തുറന്നിടുന്നത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ഇനി ഇതൊന്നും വേണ്ട, വെറുതേ നടന്ന് കാടും മേടും പൂക്കളും കാണണമെന്നാണെങ്കില്‍ വാഗമണില്‍ നിറയെ ഇതൊക്കെത്തന്നെയാണുള്ളത്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്.


5. പീരുമേട്

രുചിയേറിയ തേയില, ഗുണമേന്മയേറിയ തേയില തുടങ്ങിയവയ്‌ക്കെല്ലാം പ്രശസ്തമാണ് കേരളത്തിലെ സുഖവാസകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന പീരുമേട്. സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ടമലനിരകളിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്, ഇതുതന്നെയാണ് പീരുമേടിന്റെ മനോഹരമായ കാലാവസ്ഥയ്ക്ക് കാരണം. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇത്. രാജകുടുംബാംഗങ്ങള്‍ വേനല്‍ക്കാലവസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ഇതൊരു സര്‍ക്കാര്‍ അതിഥി മന്ദിരമാണ്.തേയില, ഏലം, റബ്ബര്‍ തുടങ്ങിയ വിളകളെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്. പെരിയാര്‍ കടുവസങ്കേതവും വെള്ളച്ചാട്ടങ്ങളും, ട്രക്കിങ്ങുമാണ് പീരുമേട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉയരത്തിലേയ്ക്ക് പോകുന്തോറും കുളിര് കൂടുകയാണ് ചെയ്യുന്നത്. നിബിഢമായ പൈന്‍ കാടുകളും, പുല്‍മേടുകളും, മനോഹരമായ വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളുമെല്ലാം ചേര്‍ന്ന് പീരുമേടിനെ അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റുകയാണ്. മഴക്കാലത്ത് പീരുമേടിന് വല്ലാത്തൊരു സൗന്ദര്യം കൈവരും.

6. കുട്ടിക്കാനം

സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് പീരുമേട്ടിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ കുട്ടിക്കാനം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഇപ്പോള്‍ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ലൊക്കേഷനുകളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്. പ്രധാനപ്പെട്ട സിനിമ ലൊക്കേഷനും കൂടിയാണ് ഇവിടം. ധാരാളം മലയാളം സിനിമകളും തമിഴ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. കുട്ടിക്കാനം പരിസരത്തെ ഒരു പ്രധാന കേന്ദ്രമാണ് പാഞ്ചാലിമേട്. ട്രക്കിങ് പ്രിയരുടെ സ്വര്‍ഗമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. തേയിലത്തോട്ടങ്ങളും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.ഇവിടുത്തെ പൈന്‍കാടുകള്‍ സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്. ഒട്ടേറെ ഗാനരംഗങ്ങളും മറ്റും ഇവിടെ ചിത്രീകരിക്കാറുണ്ട്. തൊട്ടടുത്തായുള്ള വന്യജീവി സങ്കേതവും സന്ദര്‍ശനയോഗ്യമാണ്. മനോഹരമായ ഒട്ടേറെ അപൂര്‍വ്വയിനം പൂച്ചെടികളുള്ള ഈ സ്ഥലം മഴക്കാലം കഴിയുന്നതോടെ മൂടല്‍മഞ്ഞു പുതയ്ക്കും. കാർബൺ മൂവി ലൊക്കേഷനായ ബ്രിട്ടീഷുകാർ നിർമിച്ച അമ്മച്ചിക്കൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരവും കുട്ടിക്കാനം ടൗണിനുള്ളിൽ തന്നെ. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടവേനല്‍ക്കാല വിനോദകേന്ദ്രമായിരുന്നു ഇത്. കാല്‍പനികരായ കവികള്‍ക്കും ചിത്രകാരന്മാര്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.

Tags: KUTTIKANAMതൊമ്മൻകുത്തും ആനച്ചാടികുത്തുംtourist placeവട്ടവടIDUKKI TOURISMമറയൂർവാഗമൺവൈശാലി ഗുഹകുട്ടിക്കാനംതേക്കടിthekkadipeerumedഇരവികുളം നാഷണൽ പാർക്ക്കുറിഞ്ഞിമല സാങ്ച്വറിIdukkiമൂന്നാർMOONNARപീരുമേട്tourismഇടുക്കി ആർച്ച് ഡാം

Latest News

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ 2ന്: കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പുതുമഴയില്‍ നനഞ്ഞ് സ്‌കൂള്‍ മുറ്റത്തെത്താന്‍ കുരുന്നുകള്‍ ഒരുങ്ങി

വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാൽ തനിക്ക് മറ്റ് ചില നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്: ശശി തരൂര്‍

വിപ്രോയുടെ സാരഥികളെ കാണാന്‍ യുപിക്കാരന്‍ 25 ദിവസം സൈക്കിള്‍ ചവിട്ടി ബെംഗളൂരുവിലെത്തി; 2,300 കിലോമീറ്റര്‍ യാത്രയുടെ ഉദ്ദേശ്യം സാക്ഷാത്ക്കരിച്ചോ?

കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടികൾ പിടിയിൽ

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തിയത് കൊറിയൻ യുവതി, പൊലീസ് അന്വേഷണം ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.