Travel

ദിനോസർ യുഗത്തിലേക്ക് തിരികെ പോകാം; ഇവിടെയെത്തിയാൽ ജീവനുള്ള ദിനോസറുകളെ കാണാം! | Rioli is the third dinosaur park in the world

ഒരുകാലത്ത് ഭൂമിയെ മുഴുവൻ അടക്കിവാണ ദിനോസറുകൾ. ഭീമാകാരമായ ശരീരവും നീണ്ട വാലുമുള്ള വമ്പൻ ജീവികൾ . ഭീമന്‍ പല്ലി എന്നാണ് ദിനോസര്‍ എന്ന വാക്കിന്റെ അര്‍ഥം.ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഓവനാണ് ദിനോസറിന് ആ പേരിട്ടത്. ഏറ്റവുമധികം ദിനോസര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് അമേരിക്കയിലാണ്. പറക്കുന്ന ദിനോസറുകളെ റ്റെറോസോറുകളെന്നും നീന്തുന്ന ദിനോസറുകളെ പ്ലീസിയോസര്‍ എന്നുമാണ് വിളിക്കുന്നത്. ദിനോസറുകള്‍ എന്നു പൊതുവേ പറയുമെങ്കിലും ഇവയ്‌ക്കൊന്നും ദിനോസറുമായി യാതൊരു സാമ്യവുമില്ല. 1878-ല്‍ ബെല്‍ജിയത്തിലെ ഒരു ഖനിയില്‍ നിന്നാണ് ഒരു ദിനോസറിന്റെ അസ്ഥികൂടം മുഴുവനായി ലഭിച്ചത്.മഡഗാസ്‌കര്‍ ഇന്ത്യന്‍ പാളിയോട് ചേര്‍ന്നു നിന്നിരുന്ന കാലത്താണ് പല വിഭാഗങ്ങളില്‍ പെട്ട പല വലുപ്പത്തിലുള്ള ദിനോസറുകള്‍ ഇവിടെ ഉണ്ടായിരുന്നത്. വലിയ അഗ്‌നി പര്‍വത സ്ഫോട്നത്തെ തുടര്‍ന്നുണ്ടായ ലാവാ പ്രവാഹത്തിലോ മറ്റോ ആവാം അക്കാലത്ത് ഈ ഭൂമിയുടെ അധിപന്‍മാരായിരുന്ന ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

ലോകത്തിലെ മൂന്നാമത്തെ ദിനോസര്‍ പാര്‍ക്ക് ഇന്ത്യയിലാണുള്ളത് . ദിനോസറുകളുടെ ഫോസില്‍ ശേഖരം കണ്ടെത്തിയ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ഗുജറാത്തിലെ റൈയോലി.വലുപ്പവും രൂപവും കൊണ്ട് വ്യത്യസ്ഥത പുലര്‍ത്തിയ അഞ്ഞൂറില്‍ പരം ജനുസ്സില്‍ പെട്ട ദിനോസറുകള്‍ ലോകത്ത് നിലനിന്നിരുന്നു. ഇവയില്‍ എത്രയെണ്ണം ഇന്ത്യന്‍ പാളിയില്‍ ജിവിച്ചിരുന്നുവെന്ന് വ്യക്തമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ഫോസിലുകള്‍ സംയോജിപ്പിച്ച് മിക്കാവാറും പൂര്‍ണമായ അസ്ഥികൂടം ഇന്ത്യയില്‍ നിന്ന് ആദ്യമായി കണ്ടെത്തിയത് തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ നിന്നാണ്. എന്നാൽ ആയിരക്കണക്കിന് ദിനോസര്‍ മുട്ടകള്‍ ലഭിച്ചത് റൈയോലി പ്രദേശത്ത് നിന്നാണ് . ഏറ്റവും കൂടുതല്‍ ഫോസിലുകള്‍ ലഭിച്ച ലോകത്തിലെ മൂന്നാമത്തെ സ്ഥലമെന്ന ഖ്യാതിയും റായ്യോലിക്ക് തന്നെയാണ്. ഇതും അടുത്തുള്ള മറ്റു പ്രദേശങ്ങളും ദിനോസര്‍ പോലെയുള്ള ഭീമാകാര ജീവികളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ദിനോസര്‍ യുഗത്തിലെത്തിയതു പോലെയുള്ള അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ത്രീ ഡി പ്രൊജക്ഷന്‍, വിര്‍ച്വല്‍ റിയാലിറ്റി പ്രസന്റേഷന്‍, ഇന്ററാക്ടീവ് കിയോസ്‌ക് എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ദിനോസര്‍ പാര്‍ക്കില്‍ ഉണ്ട്. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന വലുപ്പത്തിലുള്ള ദിനോസകളുടെ രൂപവും പാര്‍ക്കില്‍ കാണാന്‍ കഴിയും.മൊത്തം 25,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മ്യൂസിയത്തില്‍ 10 ഗ്യാലറികളാണുള്ളത്. 1980കളിലാണ് ഇവിടെ ഗവേഷകര്‍ ദിനോസറുകളുടെ ഫോസിലുകളും മറ്റും കണ്ടെത്താന്‍ തുടങ്ങുന്നത്. ഏകദേശം 65 മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ ജീവിച്ചിരുന്ന 13 തരം ദിനോസറുകളുടെ അവശിഷ്ടങ്ങള്‍ അവര്‍ക്ക് കണ്ടെടുക്കാനായി. ഇവയുടെ ഭീമാകാര പ്രതിമകളും സഞ്ചാരികള്‍ക്കായി ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. ആകെ 40ഓളം തരത്തിലുള്ള ദിനോസറുകളുടെ പ്രതിമകള്‍ ഇവിടെയുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ വകയായി ടൈം മെഷീൻ, 5-ഡി തിയേറ്റർ, 3-ഡി ഫിലിം, മെസോസോയിക് യുഗത്തിന്‍റെ വിവരങ്ങളുടെ പ്രദര്‍ശനം, സുവനീർ ഷോപ്പ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു ഇൻഫോർമാറ്റിക്സ് സെന്‍ററുമുണ്ട് ഇവിടെ .